സ​ഹ​ക​ര​ണ ശി​ൽ​പ​ശാ​ല ന​ട​ത്തി
Saturday, February 15, 2020 10:54 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​മെ​ന്ന് ഹ​രി​ത​കേ​ര​ള​ത്തി​ന്‍റെ സു​ജ​ലം- സു​ഫ​ലം ശി​ൽ​പ​ശാ​ല സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ​ചെ​യ്തു. ഈ ​ഏ​കോ​പ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളേ​യും ഏ​ജ​ൻ​സി​ക​ളേ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് വി​വി​ധ ത​ല​ങ്ങ​ളി​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക​ളു​ണ്ടാ​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, സം​സ്ക​ര​ണം, മൂ​ല്യ​വ​ർ​ധി​ത സം​വി​ധാ​നം, വി​പ​ണ​നം എ​ന്നി​വ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്ക് ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പു​മാ​യി ചേ​ർ​ന്നാ​ണ് ഹ​രി​ത​കേ​ര​ളം ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. വാ​ഴ​ത്തോ​പ്പ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) എ​സ്. ഷേ​ർ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി , പീ​രു​മേ​ട് മാ​ർ​ക്ക​റ്റിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​വാ​സു, ത​ങ്ക​മ​ണി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ഹ​രി​ത​കേ​ര​ളം സം​സ്ഥാ​ന മി​ഷ​ൻ ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​സ്.​യു. സ​ഞ്ജീ​വ്, ഹ​രി​ത കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​കെ.​ഷീ​ല, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ് സി.​തോ​മ​സ്, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ പ്രീ​ത കെ.​മേ​നോ​ൻ, കു​ടും​ബ​ശ്രീ അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.