തൊ​​ടു​​പു​​ഴ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ്‌​സ്റ്റാ​​ൻ​​ഡ് തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​ൻ ആ​​ന്പ​​ൽ ജോ​​ർ​​ജ് ഉ​​പ​​വ​​സി​​ച്ചു
Saturday, February 15, 2020 10:54 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തൊ​​ടു​​പു​​ഴ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡ് തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​നാ​​യി പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ആ​​ന്പ​​ൽ ജോ​​ർ​​ജ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പ​​ടി​​ഞ്ഞാ​​റേ കോ​​ട്ട​​യി​​ലെ കെ​​എ​​സ്ആ​​ർ​​ടി​​സി ആ​​സ്ഥാ​​ന​​ത്ത് ഏ​​ക​​ദി​​ന ഉ​​പ​​വാ​​സ സ​​മ​​രം ന​​ട​​ത്തി. രാ​​വി​​ലെ പ​​ത്തി​​നാ​​രം​​ഭി​​ച്ച സ​​മ​​രം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സ​​മാ​​പി​​ച്ചു.

ഏ​​ഴു​​വ​​ർ​​ഷം മു​​ന്പാ​​രം​​ഭി​​ച്ച കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ന്‍റെ നി​​ർ​​മാ​​ണം 80 ശ​​ത​​മാ​​നം പൂ​​ർ​​ത്തി​​യാ​​യി​​ട്ടും ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തു​​ന്നി​​ല്ല. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ പ​​ണി​​പൂ​​ർ​​ത്തി​​യാ​​ക്കി​​യ ക​​ട​​മു​​റി​​ക​​ൾ ലേ​​ല​​ത്തി​​ൽ​​പോ​​യി. ര​​ണ്ടാം​​ഘ​​ട്ടം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ ലേ​​ലം ന​​ട​​ന്നി​​ട്ടി​​ല്ല.സ്റ്റാ​​ൻ​​ഡി​​നു​​വേ​​ണ്ടി ര​​ണ്ടേ​​ക്ക​​ൽ 85 സെ​​ന്‍റ​​ർ സ്ഥ​​ലം അ​​ക്വ​​യ​​ർ ചെ​​യ്തു. ഈ ​​സ്ഥ​​ലം പ​​ല​​രും കൈ​​യേ​​റി​​യി​​രി​​ക്കു​​ന്ന​​താ​​യും അ​​വ അ​​ള​​ന്നു തി​​രി​​ക്ക​​ണ​​മെ​​ന്നും കൈ​​യേ​റ്റ ഭൂ​​മി തി​​രി​​ച്ചു​​പി​​ടി​​ക്ക​​ണ​​മെ​​ന്നും​​കൂ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ആ​​ന്പ​​ൽ ജോ​​ർ​​ജ് ഉ​​പ​​വ​​സി​​ച്ച​​ത്.

ലോ​​റി സ്റ്റാ​​ൻ​​ഡി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്റ്റാ​​ൻ​​ഡി​​ൽ വേ​​ന​​ൽ​​ക്കാ​​ല​​ത്ത് പൊ​​ടി​​ശ​​ല്യ​​വും മ​​ഴ​​ക്കാ​​ല​​ത്ത് ചെ​​ളി​​ശ​​ല്യ​​വു​​മാ​​ണ്. ദീ​​ർ​​ഘ​​ദൂ​​ര ബ​​സു​​ക​​ളി​​ൽ രാ​​ത്രി വ​​ന്നി​​റ​​ങ്ങു​​ന്ന യാ​​ത്ര​​ക്കാ​​ർ ബു​​ദ്ധി​​മു​​ട്ടു​​ന്നു. ബ​​സ് സ്റ്റാ​​ൻ​​ഡ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ട​​ത്ത് പ്രാ​​ഥ​​മി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റാ​​ൻ സൗ​​ക​​ര്യ​​മി​​ല്ലെ​​ന്നും ആ​​ന്പ​​ൽ ജോ​​ർ​​ജ് പ​​റ​​ഞ്ഞു.