തൂ​ക്കു​പാ​ല​ത്തു പു​തി​യ മാ​ർ​ക്ക​റ്റ്; പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​തു​ട​ങ്ങി
Thursday, February 13, 2020 10:59 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ക്ക​റ്റി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ക​ട്ടി​ള​ക​ൾ, ജ​ന​ലു​ക​ൾ, ക​ട​മു​റി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ, ഓ​ട് എ​ന്നി​വ​യാ​ണ് പൊ​ളി​ച്ചു​മാ​റ്റാ​ൻ തു​ട​ങ്ങി​യ​ത്. ഇ​വ നീ​ക്കി​യ​ശേ​ഷം മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​മാ​റ്റും.

കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ ഈ ​ആ​ഴ്ച​ത​ന്നെ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി നീ​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചു. തൃ​ശൂ​ർ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന മ​ണ്ണ് പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​യി. ശേ​ഖ​രി​ച്ച സാ​ന്പ​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന​മു​റ​യ്ക്ക് അ​ടി​ത്ത​റ​യു​ടെ ജോ​ലി​ക​ൾ ആ​രം​ഭി​ക്കും.

കു​ടി​യേ​റ്റ കാ​ല​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​താ​ണ് തൂ​ക്കു​പാ​ല​ത്തെ പ​ബ്ലി​ക് മാ​ർ​ക്ക​റ്റ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​രി​യും മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ക​ഴു​ത​പ്പു​റ​ത്തും ത​ല​ച്ചു​മ​ടാ​യും തൂ​ക്കു​പാ​ലം മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ച്ച​ശേ​ഷം ഇ​വി​ടെ​നി​ന്നാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ജി​ല്ല​യി​ലെ​ത​ന്നെ ഒ​രു പ്ര​ധാ​ന മാ​ർ​ക്ക​റ്റാ​യി​രു​ന്നു തൂ​ക്കു​പാ​ലം.

അ​രി, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി, മ​ത്സ്യ മാം​സ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​വി​ധ സാ​ധ​ന​ങ്ങ​ളും ഇ​വി​ടെ വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്നു. കൂ​ടാ​തെ ക​ന്നു​കാ​ലി​ക​ളു​ടെ വി​ൽ​പ​ന​യും സ​ജീ​വ​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് തൂ​ക്കു​പാ​ലം മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യി​രു​ന്ന​ത്.

അ​ന്പ​തു വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ എ​ല്ലാം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വി​വി​ധ​ത​രം മാ​ലി​ന്യ​ങ്ങ​ളും കു​ന്നു​കൂ​ടി​യ​തോ​ടെ മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​വ​ർ​ക്കും വ്യ​പാ​രി​ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ദീ​പി​ക പ​ല​ത​വ​ണ റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു.

മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷ​വും ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷ​വും നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം രൂ​പ​യു​മാ​ണ് ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ മാ​ർ​ക്ക​റ്റി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം പ​ദ്ധ​തി​ക്കാ​യി 40 ല​ക്ഷം രൂ​പ​കൂ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കും. ഇ​ത്ത​വ​ണ 60 ല​ക്ഷം രൂ​പ​കൂ​ടി ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി ര​ണ്ടു​കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വെ​ച്ച​തി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ശി​വ​പ്ര​സാ​ദ് ത​ണ്ണി​പ്പാ​റ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ മാ​ർ​ക്ക​റ്റി​ലെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. 20-ന് ​രാ​വി​ലെ പ​ത്തി​ന് പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ക​ർ​മം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കു​മെ​ന്ന് ടോ​മി പ്ലാ​വു​വെ​ച്ച​തി​ൽ അ​റി​യി​ച്ചു.