ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​മ്മ​ത​പ​ത്രം കൈ​മാ​റി
Thursday, February 13, 2020 10:59 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലു​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ​മ്മ​ത​പ​ത്രം ആ​രോ​ഗ്യ വ​കു​പ്പ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഹൈ​റ്റ്സി​നു കൈ​മാ​റി. മ​ന്ത്രി എം.​എം. മ​ണി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യാ​ലു​ട​ൻ രാ​ജാ​ക്കാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ട​ത്തെ കെ​ട്ടി​ട​നി​ർ​മാ​ണം നി​ശ്ച​യി​ച്ച കാ​ല​യ​ള​വി​നു​മു​ന്പ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​ട​പെ​ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പു​ന​ൽ​കി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, തോ​മ​സ് തെ​ക്കേ​ൽ, നി​ർ​മ​ല ന​ന്ദ​കു​മാ​ർ, ഹൈ​റ്റ്സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഗി​രീ​ഷ് കു​മാ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ. ​അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 150 ബെ​ഡ്, ആ​റ് ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, ആ​ധു​നി​ക ലാ​ബ്, ഐ​സി​യു, ഗൈ​നോ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നാ​യി ര​ണ്ടു​നി​ല കെ​ട്ടി​ട സ​മു​ച്ഛ​യം എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി. ഇ​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. നി​ല​വി​ലെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മു​ഴു​വ​നും സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.
ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 149 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​മാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​യം.