വെ​ള്ള​യാം​കു​ടി​യി​ലും കാ​ഞ്ചി​യാ​റി​ലും തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷം
Tuesday, January 28, 2020 10:35 PM IST
ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി​യി​ലും കാ​ഞ്ചി​യാ​റി​ലും പേ​പ്പ​ട്ടി​ശ​ല്യം രൂ​ക്ഷ​മാ​യി. തെ​രു​വു​നാ​യ്ക​ളു​ടെ ക​ടി​യേ​റ്റ ആ​ടു​ക​ൾ പേ​വി​ഷ​ബാ​ധ​യേ​റ്റു ച​ത്ത​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി. ര​ണ്ടാ​ഴ്ച മു​ൻ​പ് നാ​യ്ക്ക​ൾ ക​ടി​ച്ച കാ​ഞ്ചി​യാ​ർ അ​ഞ്ചു​രു​ളി കു​ള​ത്തു​ങ്ക​ൽ നീ​ല​ക​ണ്ഠ​ന്‍റെ ആ​ട് പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തോ​ടെ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച കൊ​ന്നു. ഇ​തി​നോ​ടൊ​പ്പം കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് ആ​ടു​ക​ളേ​യും കൊ​ന്നു. സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പും ന​ൽ​കി. ഇ​ന്ന​ലെ നാ​യ്ക്ക​ൾ വെ​ള്ള​യാം​കു​ടി മ​ട​പ്പാ​ട്ട് ബെ​ന്നി​യു​ടെ അ​ട​ച്ചു​റ​പ്പു​ള്ള കൂ​ടു​ത​ക​ർ​ത്ത് ഉ​ള്ളി​ൽ​ക​യ​റി ആ​ടി​നെ ക​ടി​ച്ചു​കൊ​ന്നു. 15 ദി​വ​സം മു​ൻ​പ് പ്ര​സ​വി​ച്ച ആ​ടി​നെ​യാ​ണ് ക​ടി​ച്ചു​കൊ​ന്ന​ത്. പ​കു​തി​യി​ലേ​റെ ഭാ​ഗം നാ​യ്ക്ക​ൾ തി​ന്നു. ബ​ഹ​ളം​കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ നാ​യ്ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു.

ത്രി​ദി​ന സ​ഹ​പ​ഠ​ന ശി​ൽ​പ​ശാ​ല

ബ​ഥേ​ൽ: സെ​ന്‍റ് ജേ​ക്ക​ബ് യു​പി സ്കൂ​ളി​ലെ ത്രി​ദി​ന സ​ഹ​പ​ഠ​ന ശി​ൽ​പ​ശാ​ല, വാ​ന​നി​രീ​ക്ഷ​ണം, പ​ഠ​ന​പോ​ഷ​ണ പ​രി​രാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വീ​ന​സ് 2020-ന് ​ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ 10.30-ന് ​റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നെ​ച്ചി​കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ക​ട്ട​പ്പ​ന എ​ഇ​ഒ കെ.​ഡി. വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ഇ​ഒ സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​ജെ. ഷാ​ജി​മോ​ൻ മ​ത്സ​ര​വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കും. ക​ട്ട​പ്പ​ന ബി​ആ​ർ​സി ബി​പി​ഒ ഇ​ൻ​ചാ​ർ​ജ് എം.​ആ​ർ. ബി​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗം ടോ​മി തെ​ങ്ങും​പി​ള്ളി, ഹെ​ഡ്മി​സ്ട്ര​സ് ആ​ലീ​സ് ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ മാ​ത്യു, ടി. ​അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ഹ​പ​ഠ​ന ശി​ൽ​പ​ശാ​ല 31-ന് ​സ​മാ​പി​ക്കും.