സ്കൂൾ വാ​ർ​ഷി​കം
Tuesday, January 28, 2020 10:32 PM IST
മു​ള്ള​രി​ങ്ങാ​ട്: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും 31ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ​താ​രം മ​നോ​ജ് ഗി​ന്ന​സ് വാ​ർ​ഷി​കാ​ഘോ​ഷവും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വി​ഷ്ണു കെ. ​ച​ന്ദ്ര​ൻ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നവും ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്ഐ വി.​സി. വി​ഷ്ണ​ുകു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ണ്ണി ക​ള​പ്പു​ര​യ്ക്ക​ൽ,അ​ജി​ത സാ​ബു, ലി​സി ജോ​സ് എ​ന്നി​വ​ർ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.
മി​ക​ച്ച കോ​ച്ചി​നു​ള്ള ആ​ദ​ര​വ് പി.​ഡി. പ്ര​മോ​ദ് ഏ​റ്റു​വാ​ങ്ങും. ടി.​യു. ജോ​സ് തൊ​ട്ടി​യി​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തും. എം.​എ​ൻ. രാ​ധി​ക യാ​ത്ര​യ​യ​പ്പ് സ​ന്ദേ​ശം ന​ൽ​കും. ഹെഡ്മാസ്റ്റർ എം.​വി. ഹ​രി​ദാ​സ​ൻ, ഡോ. ​സി​ജ ജോ​ർ​ജ് എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.

സൗ​ജ​ന്യ പിഎ​സ്‌സി ​പ​രി​ശീ​ല​നം

വ​ണ്ണ​പ്പു​റം: ക​വി​ത റീ​ഡിം​ഗ് ക്ല​ബ്ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സൗ​ജ​ന്യ പിഎ​സ്‌സി ​പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തും. 31ന് ​രാ​വി​ലെ 10ന് ​താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​രി പി.​കെ. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് പി​ച്ചാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ​സ്. പ​ണി​ക്ക​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 9495 6020 08.