കെ.​എം. മാ​ണി​യു​ടെ ജൻമ​ദി​നാ​ഘോ​ഷം ഇ​ന്ന്
Tuesday, January 28, 2020 10:32 PM IST
തൊ​ടു​പു​ഴ : കെ.​എം. മാ​ണി​യു​ടെ 87-ാം ജൻമദി​നാ​ഘോ​ഷം തൊ​ടു​പു​ഴ മ​ദ​ർ​തെ​രേ​സ ഹോ​മി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ആ​ഘോ​ഷി​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 ന് ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ജൻമ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫാ. ​മാ​ത്യു ജെ. ​കു​ന്ന​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ് മു​ഹ​മ്മ​ദ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്. അ​ശോ​ക​ൻ, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, എം. ​മോ​നി​ച്ച​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.