യു​ഡി​എ​ഫി​ൽ പ്ര​തി​സ​ന്ധി; സി​പി​ഐ സ്വ​ത​ന്ത്ര​നെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ
Tuesday, January 28, 2020 10:32 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് എ​തി​രേ സി​പി​ഐ സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ് കൊ​ണ്ടുവ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തോ​ടെ സി​പി​എം സ്വ​ത​ന്ത്ര​നാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സി​ന് സ്ഥാ​നം ന​ഷ്ട​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ആ​റി​ന് അ​വി​ശ്വാ​സ​ത്തി​ൻ​മേ​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ആ​റം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ സി​പി​ഐ സ്വ​ത​ന്ത്ര​നാ​യ സ​തീ​ഷ് കേ​ശ​വ​നും അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച​തോ​ടെ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ നാ​ളെ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ സ്വ​ത​ന്ത്ര​നാ​യ സ​തീ​ഷ് കേ​ശ​വ​നെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് മെം​ബ​റു​മാ​യ ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​റി​യി​ച്ചു. പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി​യും സ​തീ​ശ് കേ​ശ​വ​നെ പി​ന്തു​ണ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ സ്വ​ത​ന്ത്ര​നെ പ്ര​സി​ഡ​ന്‍റാ​ക്കു​ന്ന​തി​ന് പ​ക​രം യു​ഡി​എ​ഫി​ൽ നി​ന്ന് മ​റ്റൊ​രാ​ളെ നി​ർ​ദേശി​ച്ചാ​ൽ പി​ന്താ​ങ്ങു​മെ​ന്നും ജി​മ്മി മ​റ്റ​ത്തി​പ്പാ​റ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി സോ​യി​ക്കെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നെ​യും ജി​മ്മി കു​റ്റ​പ്പെ​ടു​ത്തി.
ഇ​തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ആ​ർ​ക്കു​ല​ഭി​ക്കു​മെ​ന്ന കാ​ര്യം തു​ലാ​സി​ലാ​യി. നി​ല​വി​ൽ സി​പി​ഐ സ്വ​ത​ന്ത്ര​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രു​ടെ പി​ന്തു​ണ​യാ​ണ് യു​ഡി​എ​ഫി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ൽ​ഡി​ഫി​ന്‍റെ അം​ഗ​ബ​ലം ആ​റു​മാ​യി​രു​ന്നു.
സ​തീ​ഷ് കേ​ശ​വ​നെ പ്ര​സി​ഡ​ന്‍റാ​ക്കു​ന്ന​തി​ൽ ജി​മ്മി മ​റ്റ​ത്തി​പ്പാ​റ വി​യോ​ജി​പ്പ് അ​റി​യി​ച്ച​തോ​ടെ ഇ​രു​പ​ക്ഷ​ത്തും തു​ല്യ വോ​ട്ട് വ​രു​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​ക്കു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി സി​നോ​ജ് ജോ​സാ​യി​രു​ന്നു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ചി​രു​ന്ന​ത്.​
മു​ൻ ധാ​ര​ണ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് പ​ദം കൈ​മാ​റാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് സി​പി​ഐ സ്വ​ത​ന്ത്ര​നാ​യ സ​തീ​ഷ് കേ​ശ​വ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ രം​ഗ​ത്തുവ​ന്ന​ത്. ആ​ദ്യ ര​ണ്ടു വ​ർ​ഷം സി​പി​എം അം​ഗ​മാ​യ ജി​മ്മി പോ​ളി​നും തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷം സി​പി​എം സ്വ​ത​ന്ത്ര​നാ​യ സി​നോ​ജ് ജോ​സി​നും അ​വ​സാ​ന വ​ർ​ഷം സി​പി​ഐ സ്വ​ത​ന്ത്ര​ൻ സ​തീ​ഷ് കേ​ശ​വ​നും പ്ര​സി​ഡ​ന്‍റ് പ​ദം ന​ൽ​കാം എ​ന്നാ​യി​രു​ന്നു മു​ന്ന​ണി ധാ​ര​ണ. എ​ന്നാ​ൽ ധാ​ര​ണ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​തീ​ഷ് കേ​ശ​വ​ൻ യു​ഡി​എ​ഫി​നു പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. ജ​ന​പ​ക്ഷം അം​ഗ​മാ​യ പ്രി​ൻ​സി സോ​യി​യാ​ണ് നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്.
പുതിയ സാഹചര്യത്തിൽ ഇ​രു​പ​ക്ഷ​ത്തും തി​ര​ക്കി​ട്ട രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളും അ​ണി​യ​റ നീ​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
c