ടി.​എം. മു​ജീ​ബി​നെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു
Tuesday, January 28, 2020 10:32 PM IST
തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി.​എം. മു​ജീ​ബി​നെ ക​ഴി​ഞ്ഞ ന​വം​ബ​ർ 27 ന് ​അ​യോ​ഗ്യ​നാ​ക്കി​യ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ മു​ജീ​ബ് ഫ​യ​ൽ ചെ​യ്ത അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ത​ള്ളി.
നേ​ര​ത്തെ ജ​നു​വ​രി ആ​റു വ​രെ ഉ​പാ​ധി​ക​ളോ​ടെ മെം​ബ​റാ​യി തു​ട​രു​ന്ന​തി​ന് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക സ്റ്റേ ​അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ അ​ന്തി​മ​വാ​ദം കേ​ട്ട​തി​നു​ശേ​ഷ​മാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും അം​ഗീ​ക​രി​ച്ചു.
ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​മി​ത് റാ​വ​ൽ ആ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ടി.​എം. മു​ജീ​ബ് പ​ഞ്ചാ​യ​ത്തം​ഗം അ​ല്ലാ​താ​യി. മു​ജീ​ബി​ന് വേ​ണ്ടി അ​ഡ്വ. എ​സ്. മു​ഹ​മ്മ​ദ് അ​ൽ റാ​ഫി​യും കേ​സി​ലെ എ​തി​ർ ക​ക്ഷി​യാ​യ കെ.​ആ​ർ. ശ്രീ​ജേ​ഷി​നു വേ​ണ്ടി അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ മാ​ർ​ട്ടി​ൻ പി. ​ജോ​സ്, ജോ​ബി​ൻ ജോ​ളി, കെ.​പി.​അ​മൃ​ത. , രാ​ജി മാ​ത്യൂ​സ്, ജ​സ്റ്റി​ൻ ജേ​ക്ക​ബ്, കെ.​എ​സ്. അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.