തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത അ​വാ​ർ​ഡ്
Tuesday, January 28, 2020 10:29 PM IST
തൊ​ടു​പു​ഴ: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും ല​ക്ഷ്യം വ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഹ​രി​ത കേ​ര​ള മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഹ​രി​ത അ​വാ​ർ​ഡ് ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച അ​വ​ത​ര​ണം ന​ട​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ടും ബി​ഡി​ഒ സ​ക്കീ​ർ ഹു​സൈ​നും മ​ന്ത്രി എ.​സി.​ മൊ​യ്തീ​നി​ൽനി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഹ​രി​ത ച​ട്ട പാ​ല​നം (ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ) പ്ര​ഖ്യാ​പ​ന​ത്തോ​ടെ തു​ട​ങ്ങി ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​വ​ഴി മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു വ​രു​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ റീ​സൈ​ക്ലിംഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ​ത്. വീ​ടു​ക​ളി​ൽ സൂ​ക്ഷി​യ്ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കും. തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ത്തി പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ച് നെ​ടി​യ​ശാ​ല​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ൽ എ​ത്തി​ച്ച് ത​രം തി​രി​ച്ച് പൊ​ടി​ച്ചെ​ടു​ക്കും. തു​ട​ർ​ന്ന് ഇ​ത് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ഒ​രു വ​ർ​ഷം കൊ​ണ്ട് 3000 കി​ലോ പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് ആ​റു കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മി​ച്ചു. ഇ-​വെ​യി​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഖ​ര മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​മാ​യി ക​രാ​റാ​യി.
തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലൂ​ടെ​യും കൃ​ഷി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണം, നെ​ൽ​കൃ​ഷി എ​ന്നി​വ വ്യാ​പി​പ്പി​ച്ചു. ക​യ​ർ​ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലൂ​ടെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ നി​ർ​മി​ച്ചു. കൂ​ടാ​തെ നേ​ഴ്സ​റി​യി​ലൂ​ടെ തൈ ​വി​ത​ര​ണം, ഫ​വ​ലൃ​ക്ഷ​ത്തൈ​വി​ത​ര​ണം, ജ​ല​സേ​ച​ന കു​ള​ങ്ങ​ൾ, ചെ​ക്ക്ഡാ​മു​ക​ൾ, ക​യ്യാ​ല നി​ർ​മാ​ണം, കി​ണ​ർ നി​ർ​മാ​ണം, സ്കൂ​ൾ പ​ച്ച​ക്ക​റി​ത്തോ​ട്ടം, മ​ഴ​മ​റ​കൃ​ഷി, ഗ്രോ​ബാ​ഗ് കൃ​ഷി, മ​ഴ​ക്കു​ഴി നി​ർമാ​ണം, അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ, സോ​ളാ​ർ പാ​ന​ൽ, കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, ത​രി​ശു​നി​ല നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​നം, ക​ര​നെ​ൽ​കൃ​ഷി, പ​ടു​താ​ക്കു​ളം എ​ന്നി​വ ന​ട​പ്പി​ലാ​ക്കി.
കൂ​ടാ​തെ പ്ര​ള​യാ​ന​ന്ത​ര ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഗാ ക്ലീ​ൻ ഡ്രൈ​വ് എ​ന്നി​ങ്ങ​നെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത അ​വാ​ർ​ഡി​നു​വേ​ണ്ടി ജി​ല്ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് തൊ​ടു​പു​ഴ.