ഇ​ടു​ക്കി​യി​ൽ മ​ത്സ്യ​കൃ​ഷി വ്യാ​പി​പ്പി​ക്കും: മ​ന്ത്രി
Tuesday, January 28, 2020 10:29 PM IST
വെ​ള്ള​ത്തൂ​വ​ൽ: ഇ​ടു​ക്കി​യി​ൽ മ​ത്സ്യ​കൃ​ഷി വ്യാ​പി​പ്പി​ച്ച് മ​ത്സ്യ​സ​ന്പ​ത്ത് വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കുട്ടി​യ​മ്മ. വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്കു​ള​ത്ത് മ​ത്സ്യ വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജി​ല്ല​യ്ക്കാ​വ​ശ്യ​മാ​യ മ​ത്സ്യം ഇ​വി​ടെ​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. ശു​ദ്ധ​ജ​ല മ​ത്സ്യ കൃ​ഷി​യി​ലേ​ക്ക് കൂ​ടു​ത​ൽ സ്ത്രീ​പ​ങ്കാ​ളി​ത്തം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി​യോ​ടൊ​പ്പം അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി​ക്കും പ്രോ​ത്സാ​ഹ​ന​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി അ​ക്വേ​റി​യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചെ​ങ്കു​ളം ജ​ലാ​ശ​യ​ത്തി​നു സ​മീ​പം കെ ​എ​സ്ഇ​ബി​യു​ടെ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ് മ​ത്സ്യ വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എ​സ്. രാ​ജ​ന്ദ്ര​ൻ എം​എ​ൽ​എ ,വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ആ​ർ. ബി​ജി, മു​ൻ എം​എ​ൽ​എ കെ.​കെ. ജ​യ ച​ന്ദ്ര​ൻ,ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി.​ജി. കു​ന്ന​പ്പ​ള്ളി, ഫി​ഷ​റീ​സ് അ​ഡീ​ഷ്ണ​ൽ ഡ​യ​റ​ക്ട​ർ സ​ന്ധ്യ സു​മ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​ക്ന്വേ​ഷീ​സ് ഡി.​മ​ണ്‍​റോ, എം.​എ​സ്.​സാ​ജു, എ​ലി​യാ​സ്, പി. ​ശ്രീ​കു​മാ​ർ, കെഎ​സ്ഇബി അ​സി. എ​ൻ​ജി​നി​യ​ർ ജൂ​ണ്‍ ജോ​യ്, സ​ബ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ റ​ഹിം​കു​ട്ടി, ലി​യ മു​ദീ​ൻ തു​ട​ങ്ങ​യ​വ​രും മ​ന്ത്രി​യോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.