ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം വി​ദ്യാ​ർ​ഥി തി​രി​ച്ചേ​ൽ​പ്പിച്ചു
Monday, January 27, 2020 10:35 PM IST
ക​ട്ട​പ്പ​ന: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​ച്ചെ​യി​ൻ ഉ​ട​മ​സ്ഥ​നെ തി​രി​കെ ഏ​ൽ​പി​ച്ച് വി​ദ്യാ​ർ​ഥി. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി ആ​ൽ​ഫി​നാ​ണ് ഞാ​യ​റാ​ഴ്ച സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് സ്വ​ർ​ണ​ച്ചെ​യി​ൻ ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.
ക​ട്ട​പ്പ​ന ഐ​ടി​ഐ കു​ന്ന് സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ കു​ട്ടി​യു​ടെ സ്വ​ർ​ണ​ച്ചെ​യി​നാ​ണ് ക​ള​ഞ്ഞു​പോ​യ​ത്.
ശ്രീ​ജി​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​ൽ​ഫി​നെ വി​ളി​ച്ചു​വ​രു​ത്തി എ​സ്ഐ ബി​നോ​യി ഏ​ബ്ര​ഹാം, എ​എ​സ്ഐ ജ​യ്സ് പി. ​ജോ​സ​ഫ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഭ​ര​ണം കൈ​മാ​റി.