കാ​ൽ​വ​രി​മൗ​ണ്ട് ഫെ​സ്റ്റി​ൽ സ​ന്ദ​ർ​ശ​ക തി​ര​ക്ക്
Monday, January 27, 2020 10:32 PM IST
ചെ​റു​തോ​ണി: കാ​ൽ​വ​രി​മൗ​ണ്ട് ഫെ​സ്റ്റി​ൽ വ​ൻ സ​ന്ദ​ർ​ശ​ക തി​ര​ക്ക്. ര​ണ്ടു​ദി​നം​കൊ​ണ്ട് കാ​ൽ​വ​രി​മൗ​ണ്ടി​ലെ​ത്തി​യ​ത് ഇ​രു​പ​തി​നാ​യി​രം പേ​ർ.
ഫെ​സ്റ്റി​ൽ വി​ജ്ഞാ​ന​പ്ര​ദ​മാ​യ സ്റ്റാ​ളു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. അ​വ​ധി​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച വ​ൻ ജ​ന​ത്തി​ര​ക്കാ​ണ് ഉ​ണ്ടാ​യ​ത്. കു​ടും​ബ​സ​മേ​ത​മാ​ണ് മി​ക്ക​വ​രും മേ​ള​ന​ഗ​രി​യി​ലെ​ത്തി​യ​ത്.
ക​ട്ട​പ്പ​ന​യു​ടേ​യും ചെ​റു​തോ​ണി​യു​ടേ​യും മ​ധ്യ​ത്തി​ലു​ള്ള കാ​ൽ​വ​രി​മൗ​ണ്ടി​ലേ​ക്ക് നാ​നാ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച ത​ങ്ക​മ​ണി മു​ത​ൽ കാ​ഞ്ചി​യാ​ർ വ​രെ​യു​ള​ള മ​നു​ഷ്യ​ശൃം​ഖ​ല​യി​ൽ പ​ങ്കെ​ടു​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഫെ​സ്റ്റ് ന​ഗി​രി​യും സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.
ഇ​ന്ന​ലെ പ​ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജ് പ​വ​ലി​യ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക​ർ​ഷ​ണ കേ​ന്ദ്രം.
കൃ​ത്രി​മ ത​ടാ​ക​ത്തി​ലൂ​ടെ​യു​ള്ള ബോ​ട്ട് യാ​ത്ര​യാ​ണ് കു​രു​ന്നു​ക​ളു​ടെ ഇ​ഷ്ട​വി​നോ​ദം. ചെ​റു​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ തി​ര​ക്കാ​ണ് ഇ​വി​ടെ​യും. 31-ന് ​ഫെ​സ്റ്റ് സ​മാ​പി​ക്കും.
കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. കാ​ൽ​വ​രി​മൗ​ണ്ടി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഫെ​സ്റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യി തോ​മ​സ് കാ​ട്ടു​പാ​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
മു​ൻ എം​പി കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മൂ​ക്കാ​ട്ട്, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, കെ.​പി. ഹ​സ​ൻ, എം.​എ. ജോ​സ​ഫ്, ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ, എം.​ടി. തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ക​ണ്‍​വീ​ന​ർ മോ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​സ്ക്ല​ബ്ബിന്‍റെ ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ലും തി​ര​ക്ക്

ചെ​റു​തോ​ണി: കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി ഇ​ടു​ക്കി പ്ര​സ്ക്ല​ബ്ബിന്‍റെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം. സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രി​ക്കു​ന്ന​ത്.
ന​ഗ​ര​ങ്ങ​ളി​ൽ​മാ​ത്രം ക​ണ്ടു​വ​രു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​മാ​ണ് മ​ല​ക​യ​റി ഇ​ടു​ക്കി​യി​ലെ​ത്തി​യ​ത്.
പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്ത ചെ​റു​തോ​ണി​യി​ൽ കൈ​ക്കു​ഞ്ഞു​മാ​യി പാ​ല​ത്തി​ലൂ​ടെ ഓ​ടു​ന്ന ക​ന​യ്യ​കു​മാ​ർ നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. രാ​ഷ്‌ട്രീയ ര​സം​കൊ​ല്ലി ചി​ത്ര​ങ്ങ​ളും സ​മ​രാ​നു​ഭ​വ​ങ്ങ​ളും തു​ട​ങ്ങി ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഘ​ല​ക​ളും നി​ഴ​ലി​ച്ചു​നി​ൽ​ക്കു​ന്ന അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.
തൊ​ടു​പു​ഴ​യി​ൽ​നി​ന്നു​ള​ള ഇ​ടു​ക്കി പ്ര​സ്ക്ല​ബ്ബിലെ ഫോ​ട്ടോ​ഗ്രഫ​ർ​മാ​രു​ടെ പ​രി​ച​യ​സ​ന്പ​ന്ന​ത​യും ഭാ​വ​ന​യു​മാ​ണ് കാ​മ​റ​ക്ക​ണ്ണു​ക​ളി​ലൂ​ടെ ചു​വ​രു​ക​ളി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.