ലോ​റി മ​റി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു
Saturday, January 25, 2020 11:10 PM IST
അ​ടി​മാ​ലി: പ​ഴ​ന്പ​ള്ളി​ച്ചാ​ൽ പ​ടി​ക്ക​പ്പ് റോ​ഡി​ൽ ലോ​റി മ​റി​ഞ്ഞ് വീ​ട് ഭാ​ഗിക​മാ​യി ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ടി​ക​പ്പ് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പാ​ത​യോ​ര​ത്തു​ണ്ടാ​യി​രു​ന്ന പ​ടി​ക​പ്പ് സ്വ​ദേ​ശി ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ ഒ​രു മു​റി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ലോ​റി ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു.