റി​പ്പ​ബ്ലി​ക് ദി​നം: മ​ന്ത്രി എം.​എം. മ​ണി പ​താ​ക ഉ​യ​ർ​ത്തും
Saturday, January 25, 2020 11:08 PM IST
ഇ​ടു​ക്കി: 71-മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് ഇ​ടു​ക്കി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യി​ൽ രാ​വി​ലെ 8.10-ന് ​വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി സേ​നാം​ഗ​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.

ആം​ഡ് റി​സ​ർ​വ്ഡ് പോ​ലീ​സ്, വ​നി​ത ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക്ക​ൽ പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു, എ​ൻ​സി​സി, സ്കൗ​ട്ട്, സ്റ്റു​ഡന്‍റ് പോ​ലീ​സ് തു​ട​ങ്ങി​യ​വ​രു​ടെ പ​രേ​ഡി​ന് പൈ​നാ​വ് എം​ആ​ർ​എ​സ്, വാ​ഴ​ത്തോ​പ്പ് ഗി​രി​ജ്യോ​തി സ്കൂ​ൾ, ആം​ഡ് റി​സ​ർ​വ് പോ​ലീ​സ് എ​ന്നി​വ​രു​ടെ ബാ​ൻ​ഡു​മേ​ളം അ​ക​ന്പ​ടി​യേ​കും.

പ​രേ​ഡി​നു​ശേ​ഷം ദേ​ശ​ഭ​ക്തി ഗാ​നം, യോ​ഗ, നൃ​ത്തം തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ പ്ര​ദ​ർ​ശ​ന വ​ടം​വ​ലി എ​ന്നി​വ അ​ര​ങ്ങേ​റും.