ക​ഞ്ചാ​വ് വി​ൽ​പ​ന; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, January 25, 2020 11:06 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ലെ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ന​ട​ത്തി​യ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചി​ല്ല​റ​പാ​റ സ്വ​ദേ​ശി രാ​മ​സ്വാ​മി (61), മ​റ​യൂ​ർ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി കാ​ളി​മു​ത്തു (63) എ​ന്നി​വ​രെ​യാ​ണ് മ​റ​യൂ​ർ എ​സ്ഐ ജി. ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി പൊ​തി​ക​ളി​ലാ​ക്കി വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​തി​ന് കാ​ളി​മു​ത്തു മു​ൻ​പും പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മ​റ​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്നും പി​ടി​കൂ​ടി​യ കാ​ളി​മു​ത്തു​വി​ന്‍റെ പ​ക്ക​ൽ​നി​ന്നും പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച് 20 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും മ​റ​യൂ​ർ- ഉ​ദു​മ​ല​പേ​ട്ട റോ​ഡി​ലു​ള്ള സെ​ന്‍റ് മേ​രി​സ് സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നൂം പി​ടി​കൂ​ടി​യ കാ​ളി​മു​ത്തു​വി​ന്‍റെ പ​ക്ക​ൽ​നി​ന്നും 30 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​കൂ​ടി.