റോ​യി കെ. ​പൗ​ലോ​സി​ന്‍റെ സ്ഥാ​ന​ല​ബ്ധി ജി​ല്ലയിലെ കോ​ണ്‍​ഗ്ര​സി​നു​ള്ള അം​ഗീ​കാ​രം
Friday, January 24, 2020 10:44 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്ക് അ​ഭി​മാ​ന​യ​മാ​യി റോ​യി കെ.​പൗ​ലോ​സി​ന്‍റെ സ്ഥാ​ന​ല​ബ്ധി.
കെ ​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഇ​ടു​ക്കി മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ.​പൗ​ലോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​വേ​ശ​ത്തി​ലാ​യി. ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ​ത്തി​യ​ത്.
ത​ട്ട​ക്കു​ഴ ഗ​വ. ഹൈ​സ്കൂ​ൾ, തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് , യൂ​ണി​വ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2009 മു​ത​ൽ 2017 വ​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ന്നി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഉ​ടു​ന്പ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ​ബോ​ർ​ഡം​ഗം, കേ​ര​ള റൂ​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് ആ​ന്‍റ് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ്ലാ​നിം​ഗ് ബോ​ർ​ഡം​ഗം, സ്പൈ​സ​സ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.
ഉ​ടു​ന്പ​ന്നൂ​ർ കൊ​ന്ന​നാ​ൽ പ​രേ​ത​രാ​യ കെ.​വി. പൗ​ലോ​സി​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ബീ​ന റോ​യി. മ​ക്ക​ൾ: പോ​ൾ വ​ർ​ഗീ​സ് റോ​യി (എ​ൻ​ജി​നി​യ​ർ) , ഡോ.​അ​മ്മു റോ​യി.