മെഗാ പ​ട്ട​യ​മേ​ള​യി​ൽ കൗ​തു​കം പ​ക​ർ​ന്ന് ആദിവാസികളുടെ പ​ര​ന്പ​രാ​ഗ​ത നൃ​ത്തം
Friday, January 24, 2020 10:44 PM IST
ക​ട്ട​പ്പ​ന: പ​ട്ട​യ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റി​യ ആ​ദി​വാ​സി കൂ​ത്ത് അ​വ​ത​ര​ണം ശ്ര​ദ്ധേ​യ​മാ​യി,. ആ​ദി​വാ​സി ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ധാ​ന​മാ​യി കൂ​ത്ത് ന​ട​ത്തു​ന്ന​ത്.
ഈ​ന്തോ​ല​യും, ത​ല​പ്പാ​വും ചി​ല​ങ്ക​യും, പൂ​മാ​ല​യു​മാ​ണ് നൃ​ത്ത​ക​രു​ടെ വേ​ഷം. കോ​ല​മോ​റു​ക എ​ന്നാ​ണ് ഈ ​വേ​ഷം അ​റി​യ​പ്പെ​ടു​ന്ന​ത്. പാ​ട്ടി​നും താ​ള​ത്തി​നു​മാ​ണ് കൂ​ത്തി​ൽ പ്ര​ധാ​ന്യം. കൂ​ത്തി​ലൂ​ടെ ദൈ​വ​ങ്ങ​ളെ ആ​ന​യി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​ശ്വാ​സം. കോ​ഴി​മ​ല ആ​ദി​വാ​സി​കു​ടി​യി​ലെ സം​ഘ​മാ​ണ് കൂ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്.
രാ​ജ​മ​ന്ന​ൻ രാ​ജ​പ്പ​ൻ, വി​ജ​യ​ൻ, ര​വീ​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ, മ​ണി, കു​മാ​ര​ൻ, ശ​ശി എ​ന്നി​വ​ര​ട​ങ്ങി​യ ഏ​ഴം​ഗ സം​ഘ​മാ​ണ് ആ​ദി​വാ​സി കൂ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്. മൂ​ന്നോ​ളം സം​ഘ​ങ്ങ​ളി​ലാ​യി 27 ഓ​ളം ക​ലാ​കാ​ര​ൻ​മാ​ർ ഇ​വ​രോ​ടൊ​പ്പ​മു​ണ്ട്. കൂ​ത്തി​ന്‍റെ ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.