കാ​ട്ടുതീനി​യ​ന്ത്ര​ണ​ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചു; ഹൈ​റേ​ഞ്ചി​ൽ ആ​ശ​ങ്ക​യു​ടെ തീ​യും
Friday, January 24, 2020 10:40 PM IST
മ​റ​യൂ​ർ: ലോ​ക​രാ​ജ്യ​ങ്ങ​ളെ വി​റ​പ്പി​ച്ച ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ട്ടു തീ ​ദു​ര​ന്തം ഹൈ​റേ​ഞ്ചി​ലും ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ പ്ര​കൃ​തി സ്നേ​ഹി​ക​ൾ. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും അ​ധി​കം സം​ര​ക്ഷി​ത മേ​ഖ​ല​യു​ള്ള ഹൈ​റേ​ഞ്ചി​ലെ വ​ന മേ​ഖ​ല​യി​ൽ കാ​ട്ടു​തീ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള തു​ക മു​പ്പ​ത് ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച​തും ഫ​യ​ർ ലൈ​ൻ ജോ​ലി​ക​ൾ ഒ​ഴി​വാ​ക്കി​യ​തു​മാ​ണ് ആ​ശ​ങ്ക​യ്ക്ക് ഇ​ട​വ​രു​ത്തു​ന്ന​ത്. കാ​ട്ടുതീ ​ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളും റോ​ഡ​രി​കി​ലും അ​ഞ്ച് മീ​റ്റ​ർ വീ​തി​യി​ൽ കാ​ടു വീ​ശി പു​ല്ലു​ക​ൾ ചെ​ത്തി ന​ടു​ഭാ​ഗ​ത്ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച് മു​ൻ ക​രു​ത​ൽ എ​ടു​ക്കു​ന്ന ഫ​യ​ർ ലൈ​നു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന സി​ഗ​ര​റ്റ് കു​റ്റി​ക​ളി​ൽ നി​ന്ന് റോ​ഡ​രി​കി​ലെ പു​ല്ലി​ൽ തീ ​പി​ടി​ച്ചാ​ലും അ​ത് വ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഫ​യ​ർ ലൈ​നു​ക​ൾ. വ​ന​ത്തി​നു​ള്ളി​ലും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​തു വ​ഴി കാ​ട്ടു തീ ​ഉ​ണ്ടാ​യാ​ൽ ഇ​ത്ത​ര​ത്തി​ൽ ഫ​യ​ർ ലൈ​നു​ക​ൾ എ​ടു​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വ​ന്ന് തീ ​അ​ണ​യു​ന്നു എ​ന്ന​താ​ണ് ഫ​യ​ർ ലൈ​ൻ കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ല​പൊ​ഴി​യും കാ​ടു​ക​ൾ, ഉ​ഷ്ണ​മേ​ഖ​ല ഇ​ല​പൊ​ഴി​യും കാ​ടു​ക​ൾ, പു​ൽ​മേ​ടു​ക​ൾ, നി​ത്യ ഹ​രി​ത വ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഹൈ​റേ​ഞ്ചി​ലെ വ​ന​മേ​ഖ​ല​യി​ൽ പ്ര​ധാ​നം. ഹൈ​റേ​ഞ്ചി​ലെ സം​ര​ക്ഷി​ത മേ​ഖ​ല​യു​ടെ പ​രി​പാ​ല​ന​മാ​ണ് ലോ​റേ​ഞ്ചി​ലെ സ​ന്പ​ത്തെ​ന്ന് വ​നം വ​കു​പ്പ് ബോ​ർ​ഡു​ക​ളി​ൽ കു​റി​ച്ച് വ​ച്ചി​രി​ക്കു​ന്ന​ത് വെ​റും വാ​ക്കാ​യി​പ്പോ​കു​മോ​യെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ശ​ങ്ക. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കാ​ട്ടു തീ ​വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഈ ​ക​ടു​ത്ത തീ​രു​മാ​നം. 100 കി​ലോ​മീ​റ്റ​റി​ല​ധി​കം ഫ​യ​ർ ലൈ​ൻ ജോ​ലി​ക​ൾ ന​ട​ന്നി​രു​ന്ന പ​ല റേ​ഞ്ച് പ​രി​ധി​യി​ലും ഈ ​വ​ർ​ഷം 10 കി​ലോ മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മാ​ണ് ഫ​യ​ർ ലൈ​ൻ ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്. പ​ല കാ​ട്ടു​തീ​ക​ളും സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. പ്ര​കൃ​തി​ൽ ഉ​ണ്ടാ​കു​ന്ന​തി​ന് പു​റ​മെ മ​നു​ഷ്യ​ന്‍റെ വി​വേ​ച​ന ര​ഹി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​വും കാ​ട്ടു​തീ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്നു.


ഇ​ത് പാ​രി​സ്ഥി​തി​ക​വും സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​മാ​യ ആ​ഘാ​ത​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ട്ടു തീ ​വ​ന സ​ന്പ​ത്ത് മാ​ത്ര​മ​ല്ല സ​സ്യ​ജ​ന്തു ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യെ ത​ന്നെ ത​കി​ടം മ​റി​ക്കു​ന്നു. ഫോ​റ​സ്റ്റ് സ​ർ​വേ ഓ​ഫ് ഇ​ൻ​ഡ്യ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്ത് പ​കു​തി​യി​ല​ധി​കം വ​ന​മേ​ഖ​ല​യും കാ​ട്ടു​തീ​യാ​ൽ ബാ​ധി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണ്.
അ​ടു​ത്ത കാ​ല​ത്താ​യി കൊ​ടും ചൂ​ടും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ട്ടു തീ​യു​ടെ തോ​ത് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. 1973 മു​ത​ൽ 2010 വ​രെ​യു​ള്ള സാ​റ്റ്‌ലെറ്റ് ഡേ​റ്റാ പ​ഠ​ന​ത്തി​ൽ 1973 ൽ 1.9 ​ശ​ത​മാ​നം ആ​യി​രു​ന്ന​ത് 2010 ൽ 10.67 ​ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്.
സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ൾ താ​മ​സി​ച്ച് കൃ​ഷി ചെ​യ്താ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വ​നാ​ന്ത​ർ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി കോ​ള​നി​ക​ൾ​ക്ക് ചു​റ്റും അ​വ​രു​ടെ​യും അ​വ​രു​ടെ കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണാ​ർ​ഥം കോ​ള​നി​ക​ൾ​ക്കും കൃ​ഷി​യി​ട​ത്തി​ന് ചു​റ്റി​ലും ഫ​യ​ർ ലൈ​ൻ ജോ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ വ​ന​ത്തി​ൽ തീ ​പി​ടു​ത്ത​മു​ണ്ടാ​യാ​ലും ഈ ​കോ​ള​നി​ക​ളി​ലേ​ക്ക് കാ​ട്ടു തീ ​പ​ട​രാ​തി​രി​ക്കു​ന്ന​തി​ൻ മു​ൻ ക​രു​ത​ലാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഫ​യ​ർ ലൈ​ൻ ജോ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം കോ​ള​നി​ക​ൾ​ക്ക് യാ​തൊ​രു വി​ധ സം​ര​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടി​ല്ല എ​ന്ന​തും ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.
കേ​ര​ള​ത്തി​ലെ വ​ന​ങ്ങ​ളി​ൽ കാ​ട്ടു​തീ വ്യാ​പ​ക​മാ​കു​ന്നു എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കാ​ടു​ക​ളി​ലും ആ​ന​മു​ടി ചോ​ല​യി​ലും വ​യ​നാ​ട്ടി​ലു​മൊ​ക്കെ ഉ​ണ്ടാ​യ കാ​ട്ടു തീ. ​ജൈ​വ​വൈ​വി​ധ്യ​വും വ​ന്യ​ജീ​വി​ക​ളേ​യും സം​ര​ക്ഷി​ക്കാ​ൻ ഉൗ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്.
നി​യ​ന്ത്ര​ണാ​തീ​ത​മാ​യി കാ​ട്ടു തീ ​ഉ​ണ്ടാ​യി വ​ന​സ​ന്പ​ത്തും സ​സ്യ​ജീ​വ ജാ​ല​ങ്ങ​ളും ന​ശി​ച്ച​തി​ന് ശേ​ഷം അ​തി​നെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് കാ​ട്ടു തീ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഫ​യ​ർ​ലൈ​ൻ തെ​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.