ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ഹ​ക​ര​ണ റാ​ലി നാ​ളെ
Friday, January 24, 2020 10:40 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം അ​ർ​ബ​ൻ കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ഹ​ക​ര​ണ റാ​ലി​യും മ​ത​സൗ​ഹാ​ർ​ദ്ദ സ​ദ​സും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭ​ര​ണ​സ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഈ ​ഉ​ദ്യ​മ​ത്തി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​രു​ടെ കൂ​ടി സ​ഹ​ക​ര​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യാ​ണ് സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
26 ന് ​രാ​വി​ലെ 10 ന് ​പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ൽ നി​ന്നും റാ​ലി ആ​രം​ഭി​ക്കും. റാ​ലി​യി​ൽ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ൽ നി​ന്ന് 2000 ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ്ദ സ​ദ​സി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. കു​സു​മം ജോ​സ​ഫ്, പി. ​സു​ധീ​ഷ് കു​മാ​ർ, സി.​എം അ​ൻ​സാ​ർ ഇ​ർ​ഫാ​നി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ മി​ക​ച്ച എ​സ്എ​ച്ച്ജി​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല അ​സി. ര​ജി​സ്ട്രാ​ർ പി.​എ​ൻ സോ​മ​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ ഗോ​പി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. യൂ​ന​സ്, ജോ​സ​ഫ് തോ​ണ​ക്ക​ര, എ.​ഡി വ​ർ​ഗീ​സ്, ബി. ​ശ​ശി​ധ​ര​ൻ നാ​യ​ർ, ജോ​സ് തെ​ക്കേ​ക്കു​റ്റ്, കെ.​കെ. സ​ലീം എ​ന്നി​വ​ർ പ​റ​ഞ്ഞു.