കാ​ർ​ഡി​ന​ൽ ന്യൂ​മാ​ന്‍റെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന ആ​ഘോ​ഷം ന​ട​ത്തി
Thursday, January 23, 2020 10:37 PM IST
തൊ​ടു​പു​ഴ: വ​ർ​ണാ​ഭ​വും പ്രൗ​ഢ​ഗം​ഭീ​ര​വു​മാ​യ ച​ട​ങ്ങു​ക​ളോ​ടെ കാ​ർ​ഡി​ന​ൽ ജോൺ ഹെ​ൻ​ട്രി ന്യൂ​മാ​ന്‍റെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന ആ​ഘോ​ഷം ന്യൂ​മാ​ൻ കോ​ള​ജി​ൽ ന​ട​ത്തി.​കോ​ള​ജി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ കാ​ർ​ഡി​ന​ൽ ഹെ​ൻ​ട്രി ന്യൂ​മാ​ന്‍റെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​നം 2019 ഒ​ക്ടോ​ബ​ർ 13നു ​റോ​മി​ലാ​ണ് ന​ട​ന്ന​ത്.​
ഇ​ന്ത്യ​യി​ൽ ഈ ​വി​ശു​ദ്ധ​ന്‍റെ പേ​രി​ലു​ള്ള ഏ​ക ക​ലാ​ല​യ​മാ​യ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ലോ​ക​ച​രി​ത്ര​ത്തി​ൽ വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു കാ​ർ​ഡി​ന​ൽ ന്യൂ​മാ​ൻ.​വി​ദ്യാ​ഭ്യാ​സ​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.​വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ളാ​ണ് സ​ഭ​യ്ക്കും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കും അ​ദ്ദേ​ഹം ന​ൽ​കി​യ​തെ​ന്നും പി.​ജെ.​ജോ​സ​ഫ് അ​നു​സ്മ​രി​ച്ചു.​ബിഷപ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​ശു​ദ്ധി​യോ​ടെ ജീ​വി​ച്ച് മ​റ്റു​ള്ള​വ​രെ ന​ൻ​മ​യി​ലേ​ക്കു ന​യി​ച്ച വ്യ​ക്തി​യാ​ണ് കാ​ർ​ഡി​ന​ൽ ന്യൂ​മാ​നെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. സ​ത്യം അ​റി​യാ​നു​ള്ള ആ​ഗ്ര​ഹ​ത്തോ​ടെ കൂ​ടു​ത​ൽ വാ​യി​ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ അ​നേ​ക​ർ​ക്കു വ​ഴി​കാ​ട്ടി​യാ​ണ്.​ബൗ​ദ്ധി​ക​മാ​യ അ​റി​വി​നൊ​പ്പം ആ​ത്മീ​യ​ജ്ഞാ​നം കൂ​ടി നേ​ടു​ന്ന​വ​ർ​ക്കേ ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഹെ​ൻ​ട്രി ന്യൂ​മാ​ന്‍റെ ജീ​വി​തം.​ദൈ​വ​ക​ര​ങ്ങ​ളി​ൽ ജീ​വി​തം സ​ന്പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു.​വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ൻ,സാ​ഹി​ത്യ​കാ​ര​ൻ,ദൈ​വ​ശാ​സ്ത്ര​ജ്ഞ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശോ​ഭി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു കാ​ർ​ഡി​ന​ൽ ഹെ​ൻ​ട്രി ന്യൂ​മാ​നെ​ന്നും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ൾ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണെ​ന്നും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ പ​റ​ഞ്ഞു.​കോ​ള​ജി​ലെ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.​
ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി,യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജ​ൻ സി.​ജെ​സ്റ്റി,പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​സ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍.​ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ സ്വാ​ഗ​ത​വും പ്രി​ൻ​സി​പ്പ​ൽ ഡോ.​തോം​സ​ണ്‍ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.​ആ​ഘോ​ഷ​ത്തോ​​ട​നു​ബ​ന്ധി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ നി​റ​പ്പ​കി​ട്ടാ​ർ​ന്ന ക​ലാ​വി​രു​ന്നും ഒ​രു​ക്കി.​വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്,ബ​ർ​സാ​ർ ഫാ.​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ,ഡോ.​ബി​ജി​മോ​ൾ തോ​മ​സ്,ല​ഫ്.​പ്ര​ജീ​ഷ് സി.​മാ​ത്യു,ജി​തി​ൻ ജോ​യി,നാ​ൻ​സി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.