ക​ട്ട​പ്പ​ന​യി​ൽ ഇ​ന്ന് പ​ട്ട​യ​മേ​ള
Thursday, January 23, 2020 10:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ ഇ​ന്ന് മെ​ഗാ പ​ട്ട​യ​മേ​ള. ജി​ല്ല​യി​ലെ ഏ​ഴു ഭൂ​പ​തി​വ് ഓ​ഫീ​സു​ക​ളു​ടെ ചു​മ​ത​ല​യി​ൽ ത​യാ​റാ​ക്കി​യ 8101 പ​ട്ട​യ​ങ്ങ​ൾ മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യി 30 കൗ​ണ്ട​റു​ക​ളും 300 റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
1977-നു​ മു​ൻ​പ് കു​ടി​യേ​റി​യ ക​ർ​ഷ​ക​ർ​ക്ക് വ​ന​ഭൂ​മി ക്ര​മീ​ക​ര​ണ ച​ട്ട​പ്ര​കാ​ര​വും ലാ​ൻ​ഡ് ട്രി​ബൂ​ണ​ൽ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​ട്ട​യ​ങ്ങ​ളാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി വ​നേ​ത​ര പ്ര​ദേ​ശ​ത്തെ സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത മേ​ള​ക്കു​ണ്ട്.
ഇ​ന്ന് രാ​വി​ലെ 11-ന് ​വൈ​ദ്യൂ​തി മ​ന്ത്രി എം.​എം. മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ട്ട​യ​മേ​ള ഉ​ദ്ഘാ​ട​നം​ചെ​യ്യും.