കാ​റ്റി​ൽ മ​രം​വീ​ണ് വീ​ടു ത​ക​ർ​ന്നു
Thursday, January 23, 2020 10:31 PM IST
ക​ട്ട​പ്പ​ന: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു. വ​ള്ള​ക്ക​ട​വ് തൂ​ങ്കു​ഴി ത​ണ്ണി​പാ​റ ലി​സി​യു​ടെ വീ​ടി​നു മു​ക​ളി​ലാ​ണ്
ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ മ​രം വീ​ണ​ത്. ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് ത​ക​ർ​ന്നു​വീ​ണ് ലി​സി​യു​ടെ മു​ഖ​ത്ത് പ​രി​ക്കേ​റ്റു. ബ​ഹ​ളം​കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ലി​സി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
കൂ​ലി​പ്പ​ണി​ക്കാ​രി​യാ​യ ലി​സി​ക്ക് 10 വ​ർ​ഷം മു​ൻ​പ് സ​മീ​പ​വാ​സി​യാ​യ ക​ണ്ണ​മു​ണ്ട​യി​ൽ വി​ൽ​സ​നാ​ണ് വീ​ടു നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കൗ​ണ്‍​സി​ല​ർ മേ​ഴ്സി സ്ക​റി​യ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ലി​സി​യു​ടെ വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.