കാ​ട്ടു​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ന​ട​പ​ടി
Thursday, January 23, 2020 10:31 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി, മാ​ങ്കു​ളം മേ​ഖ​ല​ക​ളി​ലെ കാ​ട്ടു​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കാ​ൻ വ​നം​വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു. ആ​ന​യു​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങു​ന്ന എ​ട്ടി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി വേ​ലി​യും കി​ട​ങ്ങു​ക​ളും തീ​ർ​ക്കും.
അ​ടി​മാ​ലി റെ​യി​ഞ്ചി​ന് കീ​ഴി​ൽ​പെ​ട്ട കു​ര​ങ്ങാ​ട്ടി, നെ​ല്ലി​പ്പാ​റ, പ്ലാ​മ​ല​ക്കു​ടി, കു​റ​ത്തി​കു​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വേ​ലി​യാം​പാ​റ, ആ​ന​ക്കു​ളം, പെ​രു​മ​ൻ​കു​ത്ത് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​മാ​ണ് കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഫെ​ൻ​സിം​ഗും കി​ട​ങ്ങു​ക​ളും തീ​ർ​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. പ​ദ്ധ​തി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​യ​താ​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ്

നെ​ടു​ങ്ക​ണ്ടം: ജെ​സി​ഐ നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം ഹോ​ളി​ക്രോ​സ് കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ ത​ല​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. മൂ​ന്നാ​ർ എ​ക്സൈ​സ് സിഐ വി​ജ​യ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. പ്ര​മോ​ദ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഷോ​ജി ജോ​യി, രാ​ജു ജോ​സ്, സൈ​മ​ണ്‍ മാ​ത്യു, സി​ബി ഫി​ലി​പ്പ്, ഷി​ബു ശി​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.