ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Thursday, January 23, 2020 10:31 PM IST
രാ​ജാ​ക്കാ​ട്: കു​ര​ങ്ങു​പാ​റ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. വ്യാ​പാ​ര​ശാ​ല​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​വു​മാ​യെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് പോ​ലീ​സി​നു കൈ​മാ​റി. നി​ര​വ​ധി​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ അ​ഴു​കി വ​ലി​യ ദു​ർ​ഗ​ന്ധ​മാ​ണ് ഉ​യ​രു​ന്ന​തെ​ന്നും സ​മീ​പ​ത്തു​ള്ള തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും കു​ട്ടി​ക​ൾ​ക്ക​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും വീ​ട്ട​മ്മ​മാ​ർ പ​റ​ഞ്ഞു.
പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് രാ​ജാ​ക്കാ​ട് എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മാ​ലി​ന്യം എ​ത്തി​ച്ച രാ​ജ​കു​മാ​രി​യി​ലെ വ്യാ​പാ​രി​യാ​യ തെ​ക്കേ​രി​ക്ക​ൽ ര​തീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല​ള്ള പി​ക്ക​പ് വാ​നും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളു​ടെ രാ​ജ​കു​മാ​രി​യി​ലു​ള്ള മ​ത്സ്യ, മാം​സ വ്യാ​പാ​ര​ശാ​ല​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ത​ള്ളു​ന്ന​തെ​ന്നും അ​ടി​യ​ന്തി​ര നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.