പെ​രി​ങ്ങാ​ശേ​രി​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ് ഒ​ന്പ​തു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, January 22, 2020 10:41 PM IST
ഉ​ടു​ന്പ​ന്നൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​ന്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ രാ​വി​ലെ 10.30-ഓടെ ​ക​ട്ട​പ്പ​ന​യി​ൽ നി​ന്നു ചെ​റു​തോ​ണി-​പാ​റ​മ​ട-​ഉ​പ്പു​കു​ന്ന്-​ചീ​നി​ക്കു​ഴി-​ഉ​ടു​ന്പ​ന്നൂ​ർ വ​ഴി തൊ​ടു​പു​ഴ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് പെ​രി​ങ്ങാ​ശേ​രി ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​ന്നി​ക്കു​ന്ന് വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ​ത്.​

ഉ​ട​ൻ ത​ന്നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി ബ​സി​നു​ള്ളി​ലു​ള്ള​വ​രെ പു​റ​ത്തെ​ത്തി​ച്ചു.​തൊ​ടു​പു​ഴ​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സും ക​രി​മ​ണ്ണൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.​ഇ​തി​നി​ടെ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

ക​ട്ട​പ്പ​ന ഇ​ട​ത്തി​ന​ക​ത്ത് ബി​നി​മോ​ൾ,കു​ഴി​ത്തൊ​ളു ഏ​റാ​ടി​യി​ൽ രാ​ഘ​വ​ൻ,ഭാ​ര്യ പ​ത്മി​നി,ബ​സ് ഡ്രൈ​വ​ർ വെ​ണ്‍​മ​ണി കു​ന്ന​പ്പി​ള്ളി​ൽ പു​ഷ്പാം​ഗ​ദ​ൻ,ക​ണ്ട​ക്ട​ർ രാ​ജാ​ക്കാ​ട് പൂ​വ​ത്തി​ങ്ക​ൽ ഉ​ഷാ​കു​മാ​രി,ത​ങ്ക​മ​ണി കു​രു​വി​ക്കു​ന്നേ​ൽ ബി​നോ​യി,ഉ​പ്പു​കു​ന്ന് വി​ല്ലം​പ്ലാ​ക്ക​ൽ സോ​മ​ൻ,ഭാ​ര്യ സു​കു​മാ​രി,ഉ​പ്പു​കു​ന്ന് അ​റ​യ്ക്ക​ൽ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ക​രി​മ​ണ്ണൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി,തൊ​ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​യി ഡ്രൈ​വ​ർ യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.​വ​ണ്ടി വ​ള​വ് തി​രി​യു​ന്പോ​ൾ തി​ട്ട​യി​ൽ ഇ​ടി​ച്ചു നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ റോ​ഡ​രി​കി​ൽ കി​ട​ന്ന ത​ടി​യി​ൽ ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ 19 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.​അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.​ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​റി​ഞ്ഞ ബ​സ് ഒ​രു​ഭാ​ഗ​ത്തേ​ക്ക് ത​ള്ളി നീ​ക്കി​യാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.​ബ​സ് മ​റി​ഞ്ഞ​ത​റി​ഞ്ഞ് നി​ര​വ​ധി നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.​ചീ​നി​ക്കു​ഴി-​പാ​റ​മ​ട റൂ​ട്ടി​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​ണ്.​നേ​ര​ത്തെ ഇ​വി​ടെ കെഎ​സ്ആ​ർ​ടി​സി ബ​സും പാ​ച​ക​വാ​ത​കം ക​യ​റ്റി​വ​ന്ന ലോ​റി​യും മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു.​കു​ത്ത​നെ​ക​യ​റ്റ​വും ഇ​റ​ക്ക​വും കൊ​ടും​വ​ള​വു​ക​ളു​മു​ള്ള റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും വീ​തി​യും കു​റ​വാ​ണ്.​റോ​ഡി​ന്‍റെ ത​ക​ർ​ച്ച​കൂ​ടി​യാ​യ​തോ​ടെ ഇ​ര​ട്ടി​ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​നെ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തും പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.​കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ ഗി​യ​ർ​മാ​റ്റി വേ​ഗ​ത കു​റ​ച്ചാ​ണ് ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കേ​ണ്ട​ത്.​

സ​മീ​പ​നാ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഈ ​റൂ​ട്ടി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.​കാ​ല​പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ളാ​ണ് നാ​ളു​ക​ളാ​യി ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.​ക​ണ്ടം ചെ​യ്യാ​റാ​യ ബ​സു​ക​ൾ ദു​ർ​ഘ​ട​മാ​യ റൂ​ട്ടി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​കാ​ട്ടി.