ബാ​ല​വേ​ല​യും ബാ​ല ഭി​ക്ഷാ​ട​ന​വും ത​ട​യാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം
Wednesday, January 22, 2020 10:40 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് അ​ട​യ്ക്ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ജോ​ലി​യെ​ടു​ത്തു വ​ന്നി​രു​ന്ന ഏ​ഴു കു​ട്ടി​ക​ളെ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ചി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ബാ​ല ഭി​ക്ഷാ​ട​ന​വും ബാ​ല വേ​ല​യും ത​ട​യു​ന്ന​തി​നു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഒ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ബാ​ല​വേ​ല കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ മോ​ചി​പ്പി​ച്ച​ത് 32 കു​ട്ടി​ക​ളെ​യാ​ണ്.
ഇ​തി​ൽ കൂ​ടു​ത​ലും അ​ന്യ സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ്. തെ​രു​വു ബാ​ല്യ​ത്തി​നും ബാ​ല​വേ​ല​യ്ക്കു​മെ​തി​രെ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ശ​ര​ണ ബാ​ല്യം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഇ​ത്ര​യും കു​ട്ടി​ക​ളെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ബാ​ല​വേ​ല​യി​ൽ നി​ന്നും മോ​ചി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2018-ന​വം​ബ​റി​ലാ​ണ് ജി​ല്ല​യി​ലും പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
ചൊ​വ്വാ​ഴ്ച വ​ണ്ണ​പ്പു​റ​ത്ത് അ​ട​യ്ക്ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ജോ​ലി​യെ​ടു​ത്തി​രു​ന്ന കു​ട്ടി​ക​ളെ​യാ​ണ് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റും ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യും ചേ​ർ​ന്ന് മോ​ചി​പ്പി​ച്ച​ത്. ഇ​ത്ര​യും കു​ട്ടി​ക​ളെ കൂ​ട്ട​മാ​യി മോ​ചി​പ്പി​ച്ച​തും ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ൾ​ക്കെ​ല്ലാം വി​ദ്യാ​ഭ്യാ​സ​വും പോ​ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ്, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
ലേ​ബ​ർ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തൊ​ഴി​ലു​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ബാ​ല​വേ​ല​യും ബാ​ല ഭി​ക്ഷാ​ട​ന​വും ന​ട​ത്തു​ക​യോ മ​റ്റു വി​ഷ​മ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലോ ക​ണ്ടെ​ത്തി​യ 32 കു​ട്ടി​ക​ളെ​യും സു​ര​ക്ഷി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യോ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.
കൂ​ടാ​തെ ഇ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​വും തു​ട​ർ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​മു​ണ്ട്. ഭി​ക്ഷാ​ട​ന​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ മൂ​ന്നു കു​ട്ടി​ക​ളു​ടെ ര​ക്ഷ ക​ർ​ത്താ​ക്ക​ളെ സം​ബ​ന്ധി​ച്ച് സം​ശ​യ​മു​ണ്ടാ​യ​തി​നാ​ൽ ഇ​വ​രു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. മോ​ചി​പ്പി​ച്ച​തി​ൽ കൂ​ടു​ത​ലും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ൽ തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ്. വ​ണ്ണ​പ്പു​റ​ത്ത് പാ​ക്ക് അ​ട്ടി​യി​ൽ ജോ​ലി ചെ​യ്തു വ​ന്ന കു​ടും​ബ​ങ്ങ​ൾ അ​സം സം​സ്ഥാ​ന​ത്തു ന്ി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​ർ കു​ട്ടി​ക​ൾ​ക്ക് മ​തി​യാ​യ വി​ദ്യാ​ഭ്യാ​സ​മോ പോ​ഷ​ണ​മോ ന​ൽ​കു​ന്ന​തി​നു ശ്ര​ദ്ധി​ക്കാ​റി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ബാ​ല ഭി​ക്ഷാ​ട​ന​വും ബാ​ല വേ​ല​യും ത​ട​യു​ന്ന​തി​നു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എം.​ജി.​ഗീ​ത അ​റി​യി​ച്ചു. കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 1098 - ടോ​ൾ ഫ്രീ ​ചൈ​ൽ​ഡ് ലൈ​ൻ , ത​ണ​ൽ - 1517 , ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഇ​ടു​ക്കി -04862 200108 എ​ന്ന ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്കാം.