ശാ​ന്തി​ഗി​രി കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​റും ഇ​ന്‍റ​ർ​കോ​ള​ജി​യ​റ്റ് ഫെ​സ്റ്റും
Wednesday, January 22, 2020 10:40 PM IST
തൊ​ടു​പു​ഴ:​വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജ് ഓ​ഫ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ദേ​ശീ​യ സെ​മി​നാ​റും ഇ​ന്‍റ​ർ​കോ​ള​ജി​യ​റ്റ് ഫെ​സ്റ്റും നാ​ളെ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ രാ​വി​ലെ 9.30നു ​അ​ഡ്വാ​ൻ​സ്ഡ് ക​ന്പ്യൂ​ട്ടിം​ഗ് ആ​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക്യു​ഫീ​യ​സ്റ്റ എ​ന്ന പേ​രി​ൽ ഇ​ന്‍റ​ർ​കോ​ള​ജി​യ​റ്റ് ഫെ​സ്റ്റും ന​ട​ത്തു​ന്ന​ത്.​എ​ഐ​സി​ടി​ഇ ഡ​യ​റ​ക്ട​ർ ഡോ.​യു.​ര​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​
ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് ആ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​ബാ​ല​ച​ന്ദ്ര​ൻ,തൃ​ശൂ​ർ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി റ​വ.​ഡോ.​എ.​കെ.​ജോ​ർ​ജ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കും.​ സെ​മി​നാ​റി​ൽ വി​വി​ധ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.​ഇ​ന്‍റ​ർ​കോ​ള​ജി​യ​റ്റ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ഡി​ങ്ങ്,ക്വി​സ് തു​ട​ങ്ങി​യ മ​ൽ​സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.​ക്വി​സ് മ​ൽ​സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 6000 രൂ​പ​യും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 3000 രൂ​പ യും ​ന​ൽ​കും.​ ക​ന്പ്യൂ​ട്ട​ർ കോ​ഡി​ംഗിൽ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന​വ​ർ​ക്ക് 5000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 2000 രൂ​പ​യും ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ബി​ൻ ജോ​ർ​ജ്,ഐ​ക്യു​എ​എ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​വി.​മെ​ൽ​വി​ൻ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ധ​ന്യ ജോ​ബ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.