മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ 21 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Wednesday, January 22, 2020 10:39 PM IST
തൊ​ടു​പു​ഴ : പ്ല​സ് ടു ​ത​ല​ത്തി​ൽ സ​യ​ൻ​സ് ഐ​ച്ഛി​ക വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത ന​ഴ്സു​മാ​രെ സ​ർ​ക്കാ​ർ ജോ​ലി​ക്ക് പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തി നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് നി​ർ​ദ്ദേ​ശം ന​ൽ​കി. തൊ​ടു​പു​ഴ​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന സി​റ്റിം​ഗി​ൽ പി.​സി. അ​ച്ച​ൻ​കു​ഞ്ഞ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ​യ​ൻ​സ് ഐ​ച്ഛി​ക വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ന​റ​ൽ ന​ഴ്സിം​ഗ് പ​ഠി​ക്കാ​ൻ കൗ​ണ്‍​സി​ൽ അ​നു​വാ​ദം ന​ൽ​കു​ന്നു​ണ്ട്. ബി​എ​സ്സി ന​ഴ്സിം​ഗ് പ​ഠി​ക്കാ​നും പ്ല​സ്ടു​വി​ന് സ​യ​ൻ​സ് പ​ഠി​ക്ക​ണ​മെ​ന്നി​ല്ല. ന​ഴ്സിം​ഗ് ജോ​ലി​ക്ക് പ്ല​സ് ടു ​ത​ല​ത്തി​ൽ സ​യ​ൻ​സ് ഐ​ച്ഛി​ക​മാ​യി പ​ഠി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന മൂ​ലം അ​ർ​ഹ​രാ​യ പ​ല​ർ​ക്കും ജോ​ലി കി​ട്ടാ​താ​കു​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​തി​യ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് നി​ജ​സ്ഥി​തി തേ​ടു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഡി​പ്പോ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് ന​ൽ​കി​യ പ​രാ​തി ക​മ്മീ​ഷ​ൻ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന്േ‍​റ​യും വാ​ൽ​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്േ‍​റ​യും ദു​ര​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടും ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് വാ​ൽ​പ്പാ​റ​യി​ലെ സാം​സ്കാ​രി​ക നി​ല​യം കാ​ടു​പി​ടി​ച്ച അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ സാ​മൂ​ഹ വി​രു​ദ്ധ ശ​ല്യ​മാ​ണെ​ന്ന പ​രാ​തി​യി​ൽ ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​നോ​ടും തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യോ​ടും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തൊ​ടു​പു​ഴ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ 56 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു. സി​റ്റിം​ഗി​നെ​ത്തി​യ 36 കേ​സു​ക​ളി​ൽ 21 എ​ണ്ണം തീ​ർ​പ്പാ​ക്കി.
ക​മ്മീ​ഷ​ന്‍റെ അ​ടു​ത്ത സി​റ്റിം​ഗ് ഫെ​ബ്രു​വ​രി 18-ന് ​റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കും.