തൂ​ക്കു​പാ​ല​ത്തെ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, January 22, 2020 10:39 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് ബി​ജെ​പി ന​ട​ത്തി​യ പൗ​ര​ത്വ സം​ര​ക്ഷ​ണ ജാ​ഥ​യ്ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ​ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​രു​ണാ​പു​രം പ​ര​മേ​ശ്വ​ര​സ​ദ​നി​ൽ പ്ര​ദീ​പ് കു​മാ​ർ(44), തേ​ർ​ഡ്ക്യാ​ന്പ് കോ​വൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ(45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ 12-നാ​യി​രു​ന്നു സം​ഭ​വം. ബി​ജെ​പി ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ തൂ​ക്കു​പാ​ല​ത്ത് ചി​ല​ർ ബ​ഹ​ളം​വ​യ്ക്കു​ക​യും തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യും ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ പു​ഷ്പ​ക്ക​ണ്ടം സ്വ​ദേ​ശി ജോ​ബി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രേ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.