ജി​ല്ലാ മി​നി നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 25നു ​ തൊ​ടു​പു​ഴ​യി​ൽ
Wednesday, January 22, 2020 10:39 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ മി​നി നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 25നു ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. 2006 ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്പോ​ർ​ട്സ് യൂ​ണി​ഫോം, ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് എ​ന്നി​വ സ​ഹി​തം എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ. ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.
ഫെ​ബ്രു​വ​രി ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന സം​സ്ഥാ​ന മി​നി നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ജി​ല്ലാ ടീ​മു​ക​ളെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. ഫോ​ണ്‍: 9447753482.