കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി
Tuesday, January 21, 2020 10:26 PM IST
അ​ടി​മാ​ലി: വേ​ന​ൽ ക​ന​ത്ത​തോ​ടെ വ​നം​വ​കു​പ്പ് കാ​ട്ടു​തീ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. മൂ​ന്നാ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു കീ​ഴി​ലെ നാ​ല് റെ​യി​ഞ്ചു​ക​ളി​ലും സ​മാ​ന രീ​തി​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
അ​ടി​മാ​ലി ഫോ​റ​സ്റ്റ് റെ​യി​ഞ്ചി​നു കീ​ഴി​ലെ കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ മു​ന്പോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് അ​ടി​മാ​ലി ഫോ​റ​സ്റ്റ് റെ​യി​ഞ്ചോ​ഫീ​സ​ർ എം. ​വി​ജ​യ​ൻ അ​റി​യി​ച്ചു. വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഫ​യ​ർ ഗ്യാ​ങ്, വ​നം സം​ര​ക്ഷ​ണ സ​മ​തി, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
കാ​ട്ടു​തീ ത​ട​യു​ന്ന​തു​സം​ബ​ന്ധി​ച്ച് നാ​ല് റെ​യി​ഞ്ചു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. കാ​ട്ടു​തീ അ​ണ​യ്ക്കാ​നു​ള്ള പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​നം​വ​കു​പ്പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വ​കു​പ്പു​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​വും കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ള്ള​താ​യും കാ​ട്ടു​തീ പ​ട​രാ​തി​രി​ക്കാ​ൻ ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.