ആ​ക്ര​മ​ണ​ത്തി​നു പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്തെ​ന്ന്
Monday, January 20, 2020 10:47 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന് പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. വേ​ലാ​യു​ധ​ൻ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ 12-നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തൂ​ക്കു​പാ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്ഡി​പി​ഐ​യും സി​പി​എ​മ്മും ആ​സൂ​ത്ര​ണം ചെ​യ്താ​ണ് ആ​ക്ര​മണ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ജി, ആ​ർ​എ​സ്എ​സ് കാ​ര്യ​വാ​ഹ് ഹ​രി​ദാ​സ്, ബി​എം​എ​സ് നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ, പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഡി. സ​ജീ​വ്, ബി​നു അ​ന്പാ​ടി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.