വി​മു​ക്തി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി
Monday, January 20, 2020 10:46 PM IST
ക​ട്ട​പ്പ​ന: വി​മു​ക്തി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണ 90 ദി​ന തീ​വ്ര​യ​ത്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​വും എ​ണ്ണഛാ​യ മ​ത്സ​ര​വും ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ദ്യ​ത്തി​ൽ​നി​ന്നും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്നും സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ, എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം നി​യ​മം​കൊ​ണ്ടു​മാ​ത്രം സാ​ധ്യ​മാ​കി​ല്ല. അ​തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​കു​റി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ഉ​ണ്ടാ​ക​ണം. പു​തു​ത​ല​മു​റ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ പെ​ട്ടു​പോ​കാ​തെ സൂ​ക്ഷി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് മ​ന്ത്രി കാ​ഷ് അ​വാ​ർ​ഡും ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു. ജി​ല്ല എ​ക്സൈ​സ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​മാ​യി ചേ​ർ​ന്നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ആ​ബി​ദ് ഷെ​ഹിം അ​സീ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​രു​മാ​യ മു​ഹ​മ്മ​ദ് ന്യൂ​മാ​ൻ, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ.​പി. അ​ശോ​ക​ൻ, ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ്, സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ്, ഹെ​ഡ്മാ​സ്റ്റ​ർ ഡൊ​മി​നി​ക് ജേ​ക്ക​ബ്, ക​ട്ട​പ്പ​ന, ത​ങ്ക​മ​ണി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ബി. ബി​നു, പി.​കെ. സു​രേ​ഷ്, പ്ര​ഫ. അ​ബ്ദു​ൾ റ​ഹ്മാ​ൻ, പി.​എ​ച്ച്. ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.