പൂ​വേ​ഴ്സ് മൗ​ണ്ടി​ൽ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ങ്ങു​ന്നു
Sunday, January 19, 2020 9:50 PM IST
നെ​ടു​ങ്ക​ണ്ടം: ആ​രോ​രും സ​ഹാ​യ​ത്തി​നി​ല്ലാ​ത്ത അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ല​ചാ​യ്ക്കാ​ൻ ഇ​ടം ഒ​രു​ക്കു​ക​യാ​ണ് ഒ​രു​പ​റ്റം ആ​ളു​ക​ൾ. അ​ടി​മാ​ലി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടേ​യും നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡാ​യ പൂ​വേ​ഴ്സ്മൗ​ണ്ടി​ൽ അ​ഞ്ചു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
പൂ​വേ​ഴ്സ്മൗ​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ അ​റു​പ​ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പു​ത്ത​ൻ​വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ, മ​ണി​പ്പാ​റ​യി​ൽ ര​മ്യ, സു​ധ ബി​ജു കാ​പ്പി​ൽ, അ​ന്ന​മ്മ കോ​ലാ​ട്ട്, മി​നി ബി​നോ​യ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. സം​സാ​ര​ശേ​ഷി​യും കേ​ഴ് വി​ശ​ക്തി​യും ഇ​ല്ലാ​ത്ത സു​ധ - ബി​ജു ദ​ന്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് കാ​ഴ്ച​ശ​ക്തി​യും ഇ​ല്ല. മി​നി ബി​നോ​യി​ക്ക് അ​ഞ്ചു പെ​ണ്‍​മ​ക്ക​ളാ​ണു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​രും രോ​ഗ​ബാ​ധി​ത​രും അ​ന്തി​യു​റ​ങ്ങാ​ൻ കി​ട​പ്പാ​ട​മി​ല്ലാ​ത്ത​വ​രു​മാ​ണ്. ഇ​തി​ൽ ഒ​രു വീ​ട് ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. ഓ​രോ വീ​ടി​നും ആ​റു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചി​ല​വു​വ​രും. സു​മ​ന​സു​ക​ളാ​യ ആ​ളു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.
വീ​ടു​ക​ളു​ടെ കു​റ്റി​വ​യ്പ് ച​ട​ങ്ങി​ൽ തേ​വ​ർ​പ​റ​ന്പി​ൽ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മോ​ളി രാ​ജ​ൻ വീ​ടു​ക​ളു​ടെ കു​റ്റി​വ​ച്ചു. അ​ടി​മാ​ലി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​വി. ശ​ശി​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ്, സ​ജീ​വ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.