കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യ​ണം
Sunday, January 19, 2020 9:47 PM IST
വെ​ള്ളി​യാ​മ​റ്റം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വെ​ള്ളി​യാ​മ​റ്റം കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ട​ൻ ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​റു മാ​സം മു​ൻ​പ് പ​ദ്ധ​തി​യു​ടെ എ​ല്ലാ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ തൊ​ടു​പു​ഴ ജ​ല അ​ഥോ​റി​റ്റി വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ത്ത​താ​ണ് പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ വൈ​കു​ന്ന​ത്. മ​ന്ത്രി എം.​എം.​മ​ണി ഇ​ട​പെ​ട്ട് വൈ​ദ്യു​തി ബി​ൽ അ​ട​ച്ചെ​ങ്കി​ലും ക​മ്മീ​ഷ​നിം​ഗ് വൈ​കു​ക​യാ​ണ്. ക​ഐ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ​ർ​വീ​സ് ചാ​ർ​ജ് അ​ട​ച്ചാ​ൽ വൈ​ദ്യു​തി ബ​ന്ധം സ്ഥാ​പി​ക്കും. ഇ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ 25000 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യി​ൽ ന​ട​ക്കാ​തെ പോ​കു​ന്ന​തെ​ന്നും ജ​നാ​ധി​പ​ത്യ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി തി​രു​താ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി.​ജോ​സ​ഫ് , ഡോ.​സി.​ടി.​ഫ്രാ​ൻ​സീ​സ്, ജോ​യി പു​ത്തേ​ട്ട്, ജോ​സ് കി​ഴ​ക്കേ​പ​റ​ന്പി​ൽ, ജോ​ജോ ഞ​റ​ള​ക്കാ​ട്ട്, സോ​മി ക​രോ​ട്ടു​കു​ന്നേ​ൽ, ഉ​മ്മ​ച്ച​ൻ തു​ടി​യ​ൻ​പ്ലാ​ക്ക​ൽ, ജോ​സ് ക​ള​പ്പു​ര, എ.​പി.​അ​നി​ൽ, റൂ​ബ​ൻ കാ​വു​ങ്ക​ൽ, ബാ​ബു മൂ​ഴ​യി​ൽ, സ​ജി കോ​യി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.