വി​വാ​ഹ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ
Sunday, January 19, 2020 9:47 PM IST
പീ​രു​മേ​ട്: വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച് യു​വാ​വ് പി​ടി​യി​ൽ. വി​വാ​ഹ​ത്തി​നാ​യി ക​രു​തി​യി​രു​ന്ന സ്വ​ർ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്.
പ​ഴ​യ​പാ​ന്പ​നാ​റി​ൽ പോ​ബ്സ് എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭു (34)വി​നെ​യാ​ണ് പീ​രു​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ​ഴ​യ​പാ​ന്പ​നാ​ർ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന രാ​ജ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.
രാ​ജ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി സ്വ​ർ​ണം വീ​ട്ടി​ൽ ക​രു​തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ജ​ന്‍റെ മ​ക​ളും ഭാ​ര്യ​യും പ​ള്ളി​യ​ൽ പോ​യി​രു​ന്നു. വി​വാ​ഹ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന രാ​ജ​ൻ ബ്ര​ഷ് വാ​ങ്ങു​ന്ന​തി​നാ​യി പു​റ​ത്തു​പോ​യി. ഈ ​സ​മ​യം പ്ര​ഭു വീ​ടി​നു​ള്ളി​ൽ ക​യ​റി അ​ല​മാ​രി തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രാ​ജ​ൻ തി​രി​ച്ചെ​ത്തി​യ​തോ​ടെ ഇ​യാ​ൾ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. തേ​യി​ല ചെ​ടി​ക​ൾ​ക്കി​യി​ൽ ഒ​ളി​ച്ച പ്ര​ഭു​വി​നെ രാ​ജ​നും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് പി​ടി​കൂ​ടി പീ​രു​മേ​ട് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.