തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ ഉ​ട​ൻ തു​റ​ന്നു കൊ​ടു​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Saturday, January 18, 2020 11:14 PM IST
തൊ​ടു​പു​ഴ: യു​ഡി​ഫ് ഭ​ര​ണ​കാ​ല​ത്ത് 20 കോ​ടി​യോ​ളം മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ട് വ​ർ​ഷം മു​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്ന തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഉ​ട​ൻ തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും ക​ത്തു ന​ൽ​കി. ഡി​പ്പോ​യു​ടെ പ​ണി​ക​ൾ 2016ൽ​ത്ത​ന്നെ 80 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്.

അ​നു​വ​ദി​ച്ചി​രു​ന്ന ഫ​ണ്ട് തി​ക​യാ​തെ വ​ന്ന​പ്പോ​ൾ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ 1.5 കോ​ടി കൂ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്ത ഇ​ന​ത്തി​ൽ ഒ​രു കോ​ടി രൂ​പ​യോ​ളം ല​ഭി​ച്ചി​ട്ടു​മു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി യാ​തൊ​രു​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത മു​നി​സി​പ്പ​ൽ ലോ​റി സ്റ്റാ​ൻ​ഡി​ലാ​ണ് താ​ത്ക്കാ​ലി​ക ഡി​പ്പോ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഗ്രൗ​ണ്ടി​ൽ മ​ഴ​ക്കാ​ല​ത്ത് ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ടി​ശ​ല്യം മൂ​ല​വും യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട്ട് ഡി​പ്പോ തു​റ​ന്നു​കൊ​ടു​ത്ത് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് എം​പി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.