പ​രീ​ക്ഷ​ണ മ​ത്സ്യ​കൃ​ഷി​യി​ൽ വി​ജ​യവുമായി ടോ​വി
Saturday, January 18, 2020 11:10 PM IST
ക​ട്ട​പ്പ​ന: പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ മ​ത്സ്യ​കൃ​ഷി​യി​ൽ വി​ജ​യം​കൊ​യ്ത് ന​രി​യം​പാ​റ ക​ട​പ്ലാ​ക്ക​ൽ ടോ​വി. ആ​ദ്യ വി​ള​വെ​ടു​പ്പി​ൽ 500 കി​ലോ​ഗ്രാം മ​ത്സ്യ​മാ​ണ് ടോ​വി വീ​ശി​പ്പി​ടി​ച്ച​ത്.
വ​ലി​പ്പ​മു​ള്ള കു​ളം നി​ർ​മി​ച്ച് ഫി​ഷ​റീ​സ് വ​കു​പ്പി​ൽ​നി​ന്നും വാ​ങ്ങി​യ 5,000 മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചാ​ണ് കൃ​ഷി തു​ട​ങ്ങി​യ​ത്. ഗി​ഫ്റ്റ് തി​ലോ​പ്പി​യ, ഗോ​ൾ​ഡ് ഫി​ഷ്, ഗ്രാ​സ് കാ​ർ​പ്, കൊ​യ് കാ​ർ​പ് തു​ട​ങ്ങി വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള മ​ത്സ്യ​ങ്ങ​ളെ​യാ​ണ് വ​ള​ർ​ത്തി​യ​ത്. തീ​റ്റ​പ്പു​ല്ല്, ത​വി​ട്, ക​പ്പ​യി​ല എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​ഹാ​ര​മാ​യി ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വി​ള​വെ​ടു​പ്പി​ന് ന​ഗ​ര​സ​ഭാം​ഗം സ​ണ്ണി കോ​ലോ​ത്ത്, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു മ​ധു​ക്കു​ട്ട​ൻ,ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​എ. സു​ലൈ​മാ​ൻ, അ​ല​ക്സ് ത​ങ്ക​ച്ച​ൻ, ജോ​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും സ​മീ​പ​വാ​സി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.