ടാ​റിം​ഗി​ൽ അ​പാ​ക​ത​യെ​ന്ന് ആ​ക്ഷേ​പം
Friday, January 17, 2020 10:34 PM IST
മ​റ​യൂ​ർ: ശ​ബ​രി - പ​ഴ​നി തീ​ർ​ഥാ​ട​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ മ​റ​യൂ​ർ - മൂ​ന്നാ​ർ പാ​ത​യി​ലെ ടാ​റിം​ഗി​ൽ അ​പാ​ക​ത​യെ​ന്ന് ആ​ക്ഷേ​പം. റ​ബ​റൈ​സ്ഡ് ടാ​റിം​ഗ് ന​ട​ത്തി ഒ​രു​ദി​വ​സ​ത്തി​ന​കം മെ​റ്റ​ലു​ക​ൾ ഇ​ള​കി തെ​റി​ച്ചു.

മൂ​ന്നാ​ർ - മ​റ​യൂ​ർ പാ​ത​യി​ൽ 40 കി​ലോ​മീ​റ്റ​ർ ദൂ​രം 19.8 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. എ​ട്ടാം​മൈ​ൽ മു​ത​ൽ ന​യ​മ​ക്കാ​ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ടാ​റിം​ഗ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. പാ​ത റ​ബ​റൈ​സ്ഡ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​ലേ​ക്ക് ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം മാ​റ്റി​വി​ടു​വാ​നോ, ത​ക​ർ​ന്ന ക​ലു​ങ്കു​ക​ൾ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നോ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ല.

നി​ല​വി​ലു​ള്ള വീ​തി​യി​ൽ റോ​ഡി​ന്‍റെ മു​ക​ളി​ൽ എ​ട്ടു​സെ​ന്‍റീ​മീ​റ്റ​ർ ക​ന​ത്തി​ൽ ടാ​റിം​ഗ് ചേ​ർ​ത്ത മെ​റ്റി​ലും ചി​പ്സും നി​ര​ത്തു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. പു​തി​യ ടാ​റിം​ഗ് വ​ന്ന​തോ​ടെ പ​ല​ഭാ​ഗ​ത്തും വ​ള​രെ ഉ​യ​ര​ത്തി​ലാ​ണ് ക​ട്ടിം​ഗു​ക​ൾ രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.