ത​ല​ചാ​യ്ക്കാ​ൻ ഇ​ടം​തേ​ടി വ​യോ​ധി​ക​നും ര​ണ്ടു മ​ക്ക​ളും
Thursday, January 16, 2020 10:38 PM IST
നെ​ടു​ങ്ക​ണ്ടം: വ​യോ​ധി​ക​നും മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ര​ണ്ടു മ​ക്ക​ളും ക​ഴി​യു​ന്ന​ത് ഏ​തു​നി​മി​ഷ​വും ത​ക​രാ​വു​ന്ന വീ​ട്ടി​ൽ. ദാ​രി​ദ്ര്യവും രോ​ഗ​ങ്ങ​ളും ഈ ​കു​ടും​ബ​ത്തെ പി​ടി​കൂ​ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​നാ​യും അ​ന്ന​ത്തി​നു​ള്ള മാ​ർ​ഗ​ത്തി​നാ​യും ചെ​മ്മ​ണ്ണാ​ർ പാ​ന്പു​പാ​റ മൂ​ക്ക​നോ​ലി​ക്ക​ൽ ത​ന്പി ജോ​സ​ഫ്(75) മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ൽ ക​ള​ക്ട​റേ​റ്റു​വ​രെ പ​ല​ത​വ​ണ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ആ​രും ഈ ​കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ൽ​കി​യി​ല്ല.

എ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന ഓ​ടു​മേ​ഞ്ഞ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി ത​ന്പി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. നാ​ലു​വ​ർ​ഷം മു​ന്പു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂര​യു​ടെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ​യാ​ണ് മൂ​ന്നു ജീ​വ​നു​ക​ൾ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. കൂ​ലി​പ്പ​ണി ചെ​യ്താ​ണ് ത​ന്പി വീ​ടു പു​ല​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​ത്തു​വ​ർ​ഷം മു​ന്പ് പ​ണി​സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ന്പി​യു​ടെ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​തി​നു​ശേ​ഷം ഉൗ​ന്നു​വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ന്പി എ​ഴു​ന്നേ​റ്റു ന​ട​ക്കു​ന്ന​ത്.

33 വ​ർ​ഷം മു​ന്പാ​ണ് ത​ന്പി​യു​ടെ ഭാ​ര്യ രോ​ഗ​ബാ​ധി​ത​യാ​യി മ​രി​ക്കു​ന്ന​ത്. അ​ന്നു​മു​ത​ൽ അ​മ്മ​യു​ടെ കു​റ​വ​റി​യി​ക്കാ​തെ​യാ​ണ് ത​ന്പി നാ​ലു മ​ക്ക​ളേ​യും നോ​ക്കി​യി​രു​ന്ന​ത്. പാ​ന്പു​പാ​റ​യി​ലെ 30 സെ​ന്‍റ് ഭൂ​മി​യി​ലെ വീ​ട്ടി​ൽ സ​മാ​ധാ​ന​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും മ​ക്ക​ളാ​യ സു​മ​യു​ടെ​യും ജ​യ​ന്‍റെ​യും മാ​ന​സി​കാ​സ്വാ​സ്ഥ്യ​മാ​ണ് ത​ന്പി​യു​ടെ ജീ​വ​തം ദു​ഃസ​ഹ​മാ​ക്കി​യ​ത്. മ​റ്റു ര​ണ്ടു​മ​ക്ക​ൾ വി​വാ​ഹം ക​ഴി​ച്ച് മാ​റി​യ​തോ​ടെ മൂ​ക്ക​നോ​ലി​ലി​ൽ വീ​ട് മു​ഴു​പ്പ​ട്ടി​ണി​യാ​ലാ​യി. വ​ല്ല​പ്പോ​ഴും മ​ക​ൻ ജ​യ​ൻ കൂ​ലി​പ്പ​ണി​ക്കു​പോ​യാ​ണ് നി​ല​വി​ൽ കു​ടു​ബം പു​ല​രു​ന്ന​ത്. പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും പ്ര​ദേ​ശ​ത്തെ സു​മ​ന​സു​ക​ളു​ടെ​യും ക​രു​ണ​യി​ലാ​ണ് ത​ന്‍റെ​യും മ​ക്ക​ളു​ടെ​യും ചി​കി​ത്സ ന​ട​ക്കു​ന്ന​തെ​ന്നും ത​ന്പി പ​റ​ഞ്ഞു. ഗ്രാ​മ​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തി​ലും വീ​ടി​നാ​യി നി​ല​വ​ധി​ത​വ​ണ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും ത​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ത​ന്പി പ​റ​യു​ന്നു.

ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലും ത​ന്പി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ പ​രാ​തി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടി​യ​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ത​ന്പി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം​വ​രെ സ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ ത​ന്പി​ക്ക് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ഏ​തെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചോ​ർ​ന്നൊ​ലി​ക്കാ​ത്ത അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് ത​ന്പി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​വ​ശ്യം.

പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ​നി​ന്നു​ള്ള ത​ന്പി​യു​ടെ അ​പേ​ക്ഷ ഇ​തു​വ​രെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല മു​രു​കേ​ശ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​ട​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.