ആ​നി​ക്കാ​ടി​നും ആ​ഹ്ലാ​ദ​നി​മി​ഷം
Thursday, January 16, 2020 10:35 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​നി​ക്കാ​ട് ഗ്രാ​മ​ത്തി​നും ഇ​ട​വ​ക​യ്ക്കും ഇ​ത് ധ​ന്യ​വേ​ള. ത​ങ്ങ​ളു​ടെ ജോ​ർ​ജ് ആ​ലു​ങ്ക​ലച്ച​നും മോ​ണ്‍​സി​ഞ്ഞോ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​റി​ഞ്ഞ​ത്. നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​യു​ടെ വി​കാ​രി ജ​ന​റാ​ളാ​ണ് ഫാ. ​ജോ​ര്‍​ജ് ആ​ലു​ങ്ക​ൽ. രൂ​പ​ത​യു​ടെ റാ​ന്നി, പ​ത്ത​നം​തി​ട്ട ഫൊ​റോ​ന​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന തെ​ക്ക​ന്‍ മി​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വും ഫാ. ​ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍ ഇ​പ്പോ​ള്‍ വ​ഹി​ക്കു​ന്നു​ണ്ട്. ആ​നി​ക്കാ​ട് ആ​ലു​ങ്ക​ല്‍ വ​ര്‍​ക്കി - അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ പു​ത്ര​നാ​യി 1949 ഓ​ഗ​സ്റ്റ് 15ന് ​ജ​നി​ച്ചു. ആ​നി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ള്‍, ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്‌​സ്, പാ​ല സെ​ന്‍റ് തോ​മ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വും ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ മൈ​ന​ര്‍ സെ​മി​നാ​രി, ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ്‌​സ് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​ദി​ക പ​ഠ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു. 1980 ജ​നു​വ​രി ഒ​ന്നി​ന് പൗ​രോ​ഹി​ത്വം സ്വീ​ക​രി​ച്ചു.
കു​മ​ളി, ഇ​ള​ങ്ങു​ളം, ആ​ന​ക്ക​ല്ല് എ​ന്നീ ഇ​ട​വ​ക​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും മു​റി​ഞ്ഞ​പു​ഴ, പീ​രു​മേ​ട്, അ​മ​ല​ഗി​രി, എ​രു​മേ​ലി, നെ​യ്യാ​ട്ടു​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ല്‍ എ​ന്നീ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഇ​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട ഫൊ​റോ​ന വി​കാ​രി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സാ​യി 2001 മു​ത​ല്‍ 2009 വ​രെ സേ​വ​നം ചെ​യ്തു. രൂ​പ​ത​യു​ടെ വി​വി​ധ അ​ജ​പാ​ല​ന സ​മി​തി​ക​ളി​ലും അ​മ​ല്‍​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ​യും കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ന്‍റെ​യും ഗ​വേ​ണിം​ഗ് ബോ​ര്‍​ഡി​ലും അം​ഗ​മാ​ണ്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ൽ സ്ഥാ​നി​ക ചി​ഹ്ന​മാ​യ ചു​വ​ന്ന അ​ര​പ്പ​ട്ട മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​ണി​യി​ച്ചു. മാ​ർ ജോ​സ് പു​ളി​ക്ക​ൽ, ഫാ. ​രാ​ജേ​ഷ് മ​രു​തു​ക്കു​ന്നേ​ൽ, ചാ​ൻ​സി​ല​ർ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.