ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള 24ന്; ​സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, January 16, 2020 10:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ 24ന് ​ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യ്ക്കു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. മ​ന്ത്രി എം.​എം. മ​ണി മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ചെ​യ​ർ​മാ​നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, ഇ.​എ​സ്. ബി​ജി​മോ​ൾ, എ​സ്. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യു​മാ​ണ് സം​ഘാ​ട​ക സ​മി​തി.
ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ് എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രു​മാ​ണ്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ്ഹാ​ളി​ൽ 24-ന് ​രാ​വി​ലെ 10.30-ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ റ​വ​ന്യു ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ട്ട​യ​മേ​ള ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ല​യി​ലെ 11 എ​ൽ​എ ഓ​ഫീ​സു​ക​ളി​ൽ നി​ന്നാ​യി 8000 പ​ട്ട​യ​ങ്ങ​ളാ​ണ് മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​ട്ട​യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യും ന​ൽ​കു​ന്ന​ത്. പ​ട്ട​യ​ത്തി​നൊ​പ്പം വ​സ്തു​വി​ന്‍റെ സ്കെ​ച്ചും പ്ലാ​നും​കൂ​ടി വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ പ​ട്ട​യ​മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.
സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സാ​ബു പി. ​ഐ​സ​ക്, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ്, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി ജോ​യി, കൗ​ണ്‍​സി​ല​ർ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.