മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി
Wednesday, December 11, 2019 10:47 PM IST
തൊ​ടു​പു​ഴ: ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി. അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് ജി​ല്ല​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത്, ശേ​ഖ​ര​ണം, ഉ​പ​ഭോ​ഗം എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, വ​നി​താ സം​ഘ​ട​ന​ക​ൾ, ഇ​ത​ര വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
വ്യാ​ജ​മ​ദ്യ, മ​യ​ക്കു​മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഡി​വി​ഷ​ണ​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ടോ​ൾ ഫ്രീ ​ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ന്പ​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് അ​റി​യി​ക്കാം. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കി​ൾ ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് ടീ​മി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ലൈ​സ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന​ല്ലാ​തെ ആ​രും മ​ദ്യം വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കീ​ട​നാ​ശി​നി​യും മ​റ്റും വ​രു​ന്ന കു​പ്പി​ക​ളി​ൽ മ​ദ്യം പ​ക​ർ​ന്ന് വാ​ങ്ങ​രു​തെ​ന്നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും എ​ക്സൈ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​യ്ക്ക് ത​ട​യി​ടാ​ൻ ജി​ല്ലാ ത​ല ആ​വ​ശ്യ​ത്തി​നു​ള്ള മ​ദ്യം മു​ൻ​കൂ​ട്ടി ക​രു​താ​ൻ കെഎ​സ്ബി​സി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന ഫോ​ണ്‍ ന​ന്പ​രു​ക​ൾ. ജി​ല്ലാ​ത​ല എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം - ​ടോ​ൾ ഫ്രീ ​ന​ന്പ​ർ- 180 042 53 415, ഹോ​ട്ട് ലൈ​ൻ ന​ന്പ​ർ 155 358. അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, ഇ​ടു​ക്കി 048 62 232 469, 9496 002 866.