സ​മ​ഗ്ര ശു​ചി​ത്വ സ​ർ​വേ​യു​മാ​യി ന്യൂ​മാ​ൻ കോ​ളേ​ജ് എ​ൻ​സി​സി
Wednesday, December 11, 2019 10:45 PM IST
തൊ​ടു​പു​ഴ: ശു​ചി​ത്വ ചി​ന്ത​യും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​ത്തോ​ടെ യു​വ​ജ​ന​ങ്ങ​ൾ നെ​ഞ്ചി​ലേ​റ്റേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ഹാ​ത്മ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​സാ​ബു തോ​മ​സ്. ന്യൂ​മാ​ൻ കോ​ളേ​ജ് എ​ൻ​സി​സി യൂ​ണി​റ്റ് സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മ​ഗ്ര ശു​ചി​ത്വ സ​ർ​വേ, ഹാ​ൻ​ഡ് വാ​ഷ് ഡേ ​ആ​ച​ര​ണം എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​സ​ര ശു​ചി​ത്വ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്ര​കൃ​തി​യു​ടെ തി​രി​ച്ച​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന യ​ഥാ​ർ​ഥ്യം സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജി​ലാ​ണ് ശു​ചി​ത്വ സ​ർ​വേ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​നെ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ശു​ചി​ത്വ സ​ർ​വേ .
കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ​ലിന്‍റാ സി​ബി​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, കേ​ഡ​റ്റ് ബ്രി​സ്നി സാ​ജു, എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​ൻ, അ​ണ്ട​ർ ഓ​ഫീ​സ​ർ ആ​ഷി​ക് നി​സാ​ർ, ആ​ൽ​ബി​ൻ ഷി​ബു, വ​ർ​ഷ സു​രേ​ന്ദ്ര​ൻ, മ​രി​യ എ​ൻ. ടോം, ​ഗോ​ൾ​ഡാ മ​രി​യ സാ​ജു, ആ​രോ​മ​ൽ അ​നി​ൽ, സി​റി​യ​ക് വി​ക്ട​ർ എ​ന്നി​വ​ർ സ​ർ​വേ​ക്ക് നേ​തൃ​ത്വം ന​ൽ​കും.