ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും
Wednesday, December 11, 2019 10:42 PM IST
ചെ​റു​തോ​ണി: കേ​ര​ള ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് ചെ​റു​തോ​ണി​യി​ൽ ആ​രം​ഭി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള​ള ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച​ക​ളും സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന 400 പ്ര​തി​നി​ധി​ക​ൾ​ക്കും പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലാ​ണ് താ​മ​സം ഒ​രു​ക്കി​യി​ട്ടു​ള​ള​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദീ​പ​ശി​ഖ, കൊ​ടി​മ​ര, പ​താ​ക ജാ​ഥ​ക​ൾ സം​ഗ​മി​ക്കു​ന്പോ​ൾ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പി.​ബി. സ​ബീ​ഷ് പ​താ​ക ഉ​യ​ർ​ത്തും. ക​ർ​ഷ​ക​സം​ഘം നേ​താ​ക്ക​ളാ​യ എം.​എം. മ​ണി, എം. ​വി​ജ​യ​കു​മാ​ർ, ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, എം. ​പ്ര​കാ​ശ​ൻ മാ​സ്റ്റ​ർ, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, കെ.​പി. മേ​രി, എ​സ്.​കെ. പ്രീ​ജ, ജോ​യ്സ് ജോ​ർ​ജ്, സി.​വി. വ​ർ​ഗീ​സ്, എം.​വി. ബേ​ബി, പി.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.