മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റ് എം​വി​ഐ​പി​യും ഡി​ടി​പി​സി​യും ചേ​ർ​ന്ന് ന​ട​ത്ത​ണം: യു​ഡി​എ​ഫ്
Wednesday, December 11, 2019 10:42 PM IST
മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റ് എം​വി​ഐ​പി യും ​ഡി​ടി​പി​സി​യും ചേ​ർ​ന്ന് ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഡി​ടി​പി​സി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ലാ​ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ടു​ത്ത ആ​ഴ്ച യോ​ഗം വി​ളി​ക്കാ​മെ​ന്ന് യു​ഡി​എ​ഫ് സം​ഘ​ത്തി​നു ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന മു​ട്ടം പ​ഞ്ചാ​യ​ത്ത്, മു​ട്ട​ത്തെ ഒ​രു സം​ഘ​ട​ന​യ്ക്കു​വേ​ണ്ടി നി​വേ​ദ​നം സ്വീ​ക​രി​ക്കു​ക​യും അ​വ​ർ​ക്കാ​യി അ​ടി​യ​ന്ത​ര ക​മ്മി​റ്റി ചേ​ർ​ന്ന് തീ​രു​മാ​നം എ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ വി​യോ​ജ​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ട​ലാ​സ് സം​ഘ​ട​ന​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ അ​ഴി​മ​തി​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് യു​ഡി​എ​ഫ് യോ​ഗം വി​ല​യി​രു​ത്തി.
ക​ഴി​ഞ്ഞ​വ​ർ​ഷം എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​സ്റ്റ് ന​ട​ത്തു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ചി​ല​ർ ചേ​ർ​ന്ന് തീ​രു​മാ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​യും അ​ഴി​മ​തി​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും യ​ഥാ​ർ​ഥ്യ​മാ​ക്കാ​നും സാ​ധി​ച്ചി​ല്ല. അ​തി​നാ​ൽ ഇ​ത്ത​വ​ണ മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റ് എം​വി​ഐ​പി യും ​ഡി​ടി​പി​സി​യും ചേ​ർ​ന്ന് ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ണ്‍​വീ​ന​ർ ബേ​ബി വ​ണ്ട​നാ​നി സ്വാ​ഗ​ത​വും ബെ​ന്നി പ്ലാ​ക്കൂ​ട്ടം ന​ന്ദി​യും പ​റ​ഞ്ഞു.​എ​ൻ.​കെ​ബി​ജു, ഷൈ​ജ ജോ​മോ​ൻ, പി.​എം.​സു​ബൈ​ർ, പ​രീ​ത് കാ​നാ​പ്പു​റം, ജൂ​ണി​ഷ് ക​ള്ളി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.