വാ​ഗ​മ​ണ്ണി​ലെ കാ​റ്റി​ന് ദു​ർ​ഗ​ന്ധം
Tuesday, December 10, 2019 11:05 PM IST
ഉ​പ്പു​ത​റ: വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ൽ സു​ഗ​ന്ധ​ക്കാ​റ്റു തേ​ടി​യെ​ത്തു​ന്ന​വ​ർ ദു​ർ​ഗ​ന്ധം​മൂ​ലം ദു​രി​ത​ത്തി​ൽ. മൊ​ട്ട​ക്കു​ന്നി​ൽ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന ശൗ​ചാ​ല​യ​ത്തി​ൽ​നി​ന്നാ​ണ് ദു​ർ​ഗ​ന്ധം ഉ​യ​രു​ന്ന​ത്.

ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് മൊ​ട്ട​ക്കു​ന്നി​ൽ സൗ​ന്ദ​ര്യം നു​ക​രാ​നെ​ത്തു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് 92 ല​ക്ഷം മു​ട​ക്കി മൊ​ട്ട​ക്കു​ന്നി​ന്‍റെ മു​ഖം മി​നു​ക്കി​യ​ത്.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ധു​നി​ക ശൗ​ചാ​ല​യം നി​ർ​മി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ടാ​ങ്ക്പൊ​ട്ടി​യൊ​ലി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ദു​രി​തം വി​ത​ച്ചു. ഇ​ത് വാ​ർ​ത്ത​യാ​യ​തി​നെ​തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വീ​ണ്ടും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി. എ​ന്നാ​ൽ ശൗ​ചാ​ല​ത്തി​ന്‍റെ ടാ​ങ്കി​ൽ​നി​ന്ന് ഉ​യ​രു​ന്ന ദു​ർ​ഗ​ന്ധം കാ​ര​ണം പ്ര​ദേ​ശ​ത്ത് നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

മൊ​ട്ട​ക്കു​ന്നി​ലെ വ്യാ​പാ​രി​ക​ൾ ഇ​വി​ടത്തെ ദു​ർ​ഗ​ന്ധം സ​ഹി​ച്ചാ​ണ് പ​ക​ൽ​മു​ഴു​വ​ൻ ക​ഴി​യു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ കാ​ര​ണം.