വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Tuesday, December 10, 2019 11:03 PM IST
ക​ട്ട​പ്പ​ന: ഭ​ർ​ത്താ​വും മ​ക​ളും ടൗ​ണി​ലേ​ക്കു​പോ​യ സ​മ​യ​ത്ത് വീ​ട്ട​മ്മ വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു​മ​രി​ച്ചു. കാ​ൽ​വ​രി​മൗ​ണ്ട് എ​ട്ടാം​മൈ​ൽ കു​ള​ങ്ങ​ര ജോ​ർ​ജി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (58) യാ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് ജോ​ർ​ജും മ​ക​ളും രാ​വി​ലെ ക​ട്ട​പ്പ​ന​യ്ക്കു പോ​യ​താ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് മ​ട​ങ്ങി​യെ​ത്തി ഇ​രു​വ​രും വീ​ട്ടി​ൽ​നി​ന്നും പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് റോ​സ​മ്മ​യെ മു​റി​ക്കു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം കി​ട​ന്ന മു​റി​യി​ൽ ഗ്യാ​സ് സി​ല​ണ്ട​റും മ​റ്റും ക​ണ്ട​തി​ൽ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യും സം​ശ​യി​ക്കു​ന്നു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. ത​ങ്ക​മ​ണി പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: അ​നി​ല, അ​നി​റ്റ, അ​ൻ​സു, ആ​ൽ​ബി​ൻ, അ​നു. മ​രു​മ​ക്ക​ൾ: ബി​ബി​ൻ ത​യ്യി​ൽ, സി​ജോ ച​വ​ർ​നാ​ലി​ൽ.