ഇ​ടു​ക്കി​ക്കാ​യു​ള്ള നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ അ​പാ​ക​ത​യി​ല്ല: മ​ന്ത്രി
Tuesday, December 10, 2019 11:01 PM IST
ക​ട്ട​പ്പ​ന: ഇ​ടുക്കി ജി​ല്ല​യ്ക്കാ​യി ഓ​ഗ​സ്റ്റ് 22-ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ ന്യാ​യീ​ക​രി​ച്ച് റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഉ​ത്ത​ര​വ് ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മ​ല്ല. മ​ര​ടി​ലെ അ​വ​സ്ഥ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ച​ത്. 15 സെ​ന്‍റ് വ​രെ​യു​ള്ള ഭൂ​മി​യി​ൽ 1500 ച​തു​ര​ശ്ര അ​ടി​വ​രെ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന​ത് ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ്. 1964 ലെ ​യും 93-ലെ​യും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് ന​ൽ​കി​യ ഭൂ​മി​യി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ് ഇ​വി​ടെ ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ഇ​ടു​ക്കി​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പാ​ര​വെ​ച്ച​ത് മു​ൻ​പി​രു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ ക​ള​ക്ട​ർ​മാ​രാ​ണെ​ന്ന് മ​ന്ത്രി എം.​എം. മ​ണി​യും പ​റ​ഞ്ഞു.ക​ട്ട​പ്പ​ന​യി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി ഇ​ടു​ക്കി​യി​ലെ ഭൂ​വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച​ത്.